1000 വര്‍ഷം പഴക്കമുള്ള സുവിശേഷ കൈയ്യെഴുത്തു പ്രതിയില്‍ മൃഗത്തിന്റെ വൈറസ് ഡിഎന്‍എ കണ്ടെത്തി

1000 വര്‍ഷം പഴക്കമുള്ള സുവിശേഷ കൈയ്യെഴുത്തു പ്രതിയില്‍ മൃഗത്തിന്റെ വൈറസ് ഡിഎന്‍എ കണ്ടെത്തി

Breaking News Europe Top News

1000 വര്‍ഷം പഴക്കമുള്ള സുവിശേഷ കൈയ്യെഴുത്തു പ്രതിയില്‍ മൃഗത്തിന്റെ വൈറസ് ഡിഎന്‍എ കണ്ടെത്തി

ആയിരം വര്‍ഷം പഴക്കമുള്ള ഒരു സുവിശേഷത്തിന്റെ പവിത്രമായ കൈയ്യെഴുത്തു പ്രതിയില്‍ നിന്ന് മൃഗത്തിന്റെ തോലില്‍ ഒളിച്ചിരുന്ന പുരാതന വൈറസ് ഡിഎന്‍എ ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

കാന്റര്‍ബറിയിലെ ആംഗ്ളോ സാക്സണ്‍ എഴുത്തുകാര്‍ എഴുതിയ ക്രിസ്ത്യന്‍ കൈയ്യെഴുത്ത് പ്രതിയായ യോര്‍ക്ക് ഗോസ്പലുകളില്‍ ഗവേഷകര്‍ ഷീപ്പ് പോക്സ് വൈറസിന്റെ അംശം കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ പുസ്തകം പിന്നീട് യോര്‍ക്ക് മിനിസ്റ്ററിലേക്ക് കൊണ്ടുവന്നു. അവിടെ അത് നൂറ്റാണ്ടുകളായി സൂക്ഷിച്ചിരുന്നു.

സയന്‍സ് അഡ്വാന്‍സ്ഡ് ജേണലില്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡബ്ളിനിലെ യൂണിവേഴ്സിറ്റി കേളേജിലെ ഗവേഷകര്‍ കൈയ്യെഴുത്തു പ്രതിയിലും മൃഗങ്ങളുടെ അവശിഷ്ടങ്ങളിലും സൂക്ഷിച്ചിരിക്കുന്ന ഡിഎന്‍എ വിശകലനം ചെയ്ത് വൈറസിന്റെ ആയിരക്കണക്കിനു വര്‍ഷത്തെ പരിണാമം കണ്ടെത്തി.

കന്നുകാലികളില്‍ വളരെ പകര്‍ച്ച വ്യാധിയായി കാണപ്പെടുന്ന ഒരു രോഗമാണ് ഷീപ്പ് പോക്സ്. എന്നിരുന്നാലും അത് മനുഷ്യരെ ബാധിക്കുന്നതാണോ എന്ന് തീര്‍ച്ചപ്പെടുത്തിയിട്ടില്ല.

കാളക്കുട്ടിയുടെയും ആടിന്റെയും തോല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കടലാസില്‍ ഗവേഷകര്‍ അപ്രതീക്ഷിതമായി ആട്ടിന്‍ പോക്സ് ഡിഎന്‍എ കണ്ടെത്തി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.