സൈനികരില്‍ ആത്മീയത വര്‍ദ്ധിപ്പിക്കാനായി മതകാര്യ ഓഫീസ് സ്ഥാപിച്ച് യു.എസ്. യുദ്ധ സെക്രട്ടറി ഹെഗ്സെത്ത്

സൈനികരില്‍ ആത്മീയത വര്‍ദ്ധിപ്പിക്കാനായി മതകാര്യ ഓഫീസ് സ്ഥാപിച്ച് യു.എസ്. യുദ്ധ സെക്രട്ടറി ഹെഗ്സെത്ത്

Breaking News USA

സൈനികരില്‍ ആത്മീയത വര്‍ദ്ധിപ്പിക്കാനായി മതകാര്യ ഓഫീസ് സ്ഥാപിച്ച് യു.എസ്. യുദ്ധ സെക്രട്ടറി ഹെഗ്സെത്ത്

സൈനികരുടെ ആത്മീയ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സൈനിക ചാപ്ളെയ്നുകള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നതിനുമായി റിലിജിയസ് അഫയേഴ്സ് ഓഫീസ് (മതകാര്യ ഓഫീസ്) സ്ഥാപിച്ചതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രഖ്യാപിച്ചു.

പ്രതിരോധ സെക്രട്ടറിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനമാണ് ഇതിന്റെ പ്രവര്‍ത്തനം. വിര്‍ജീനിയയിലെ മറൈന്‍ കോര്‍പ്സ് ബേസ് ക്വിണ്ടിക്കോയില്‍ നടന്ന സ്റ്റേറ്റ് ഓഫ് ദി ഫോഴ്സിലില്‍ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പ്രഖ്യാപനം.

നമ്മള്‍ ശാരീരികമായ യുദ്ധങ്ങളില്‍ ഏര്‍പ്പെടുമ്പോഴും യഥാര്‍ത്ഥ പോരാട്ടം ആത്മീയമാണെന്നും ദൈവത്തിന്റെ പൂര്‍ണ്ണ കവചം ധരിക്കേണ്ടതുണ്ടെന്നും ഹെഗ്സെത്ത് പ്രഖ്യാപിച്ചു.

ബൈബിളില്‍ 33-മത്തെ സങ്കീര്‍ത്തനം 12-മത്തെ വാക്യം ഉദ്ധരിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പെന്റഗണില്‍ ഔദ്യോഗികമായി അംഗീകരിക്കുന്ന മത വിഭാഗങ്ങളുടെ എണ്ണം 200-ല്‍ പരം എന്നതില്‍നിന്ന് 31 ആയി കുറച്ചു.

പുതിയ പട്ടികയില്‍ നിരീശ്വര വാദികള്‍, വിക്ക് കണ്‍സ് മുതലായ വിഭാഗങ്ങളെ ഒഴിവാക്കി. പെന്റഗണിന്റെ ഈ നീക്കത്തിനെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.

ക്രിസ്തു മതത്തിന് പ്രത്യേകിച്ച് സുവിശേഷ വിഹിത വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയതായി കത്തോലിക്കാ രൂപത ഉള്‍പ്പെടെ വിമര്‍ശിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.