ഹമാസിന്റെ യിസ്രായേല് ആക്രമണത്തിനുശേഷം കൂടുതല് യിസ്രായേലികള് ബൈബിളുകള് ചോദിക്കുന്നു: മെസ്സയാനിക് മിനിസ്ട്രി
യെരുശലേം: ഒക്ടോബര് 7-ന് യിസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിനുശേഷം യിസ്രായേലികളില് കൂടുതല് ആളുകള് ബൈബിളിന്റെ പുതിയ നിയമ കോപ്പികള് ആവശ്യപ്പെടുന്നതായി യഹൂദരുടെ ഇടയില് സുവിശേഷം പങ്കുവെയ്ക്കുന്ന അന്താരാഷ്ട്ര സംഘടനയായ ജ്യൂസ് ഫോര് ജീസസ് വെളിപ്പെടുത്തുന്നു.
ദൈവപുത്രനായ ക്രിസ്തുവില് വിശ്വസിച്ചുകൊണ്ട് തങ്ങളുടെ വിശ്വാസം നിലനിര്ത്തുവാന് യഹൂദരെ സഹായിക്കാന് സമര്പ്പിതരായ ഒരു മിഷന് സംഘടനയാണ് മെസ്സിയാനിക്.
യഹൂദ പ്രസ്ഥാനവുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ജ്യൂസ് ഫോര് ജീസസ് യഹൂദരുടെ ഇടങ്ങളായ കോളേജ് കാമ്പസുകള്, പാര്ക്കുകള് തുടങ്ങിയ പൊതു സ്ഥലങ്ങളില് സംഘടന യേശുവിനെക്കുറിച്ചുള്ള സംഭാഷണങ്ങളില് ഏര്പ്പെടുകയും സംഭാഷണങ്ങള്ക്കുള്ള അവസരങ്ങള് സൃഷ്ടിക്കാനായി പരിപാടികള് സംഘടിപ്പിക്കുകയും ചെയ്തു വരുന്നു.
ജീവിതത്തിന്റെ അവസാന നാളുകള് തള്ളിനീക്കുന്നവരെയും ഹോളോകോസ്റ്റ് അതിജീവിച്ചവരെയും അവരുടെ ഇടയില് ജീവകാരുണ്യ പ്രവര്ത്തനങ്ങള് നടത്തുകയും ക്രിസ്തുവിനെപ്പോലുള്ള പെരുമാറ്റം പ്രകടിപ്പിക്കുകയും ചെയ്യുന്നതിലാണ് ഈ സംഘടന സമര്പ്പിക്കപ്പെട്ടിരിക്കുന്നത്.
ജ്യൂസ് ഫോര് ജീസസ് ശുശ്രൂഷകന് അവരുടെ വെബ്സൈറ്റിലൂടെയും അല്ലാതെയും യിസ്രായേലികള്ക്ക് പുതിയ നിയമ പുസ്തകം വാഗ്ദാനം ചെയ്യുന്നു.
ഒക്ടോബര് 7 മുതലുള്ള കണക്കുകള് പ്രകാരം ഇതുവരെ പുതിയ നിയമം ആവശ്യപ്പെട്ടുള്ള 1230 ഓളം മെയിലുകള് കാണാനിടയായി.
ഹമാസിന്റെ ആക്രമണത്തിനുശേഷം യിസ്രായേലികള്ക്ക് ആത്മീയ ചോദ്യങ്ങള് ഉള്പ്പെടെ നിരവധി ചോദ്യങ്ങളുണ്ടെന്നതിനുള്ള തെളിവുകളാണ് ബൈബിള് വേണമെന്നുള്ള അഭ്യര്ത്ഥനയില് തെളിഞ്ഞു കാണുന്നതെന്നു ജ്യൂസ് ഫോര് ജീസസ് എക്സിക്യൂട്ടീവ് ഡയറക്ടര് ആരോണ് അബ്രാംസണ് പറഞ്ഞു.

