വെള്ളത്തിനടിയില്‍ മുങ്ങി കിടന്നപ്പോള്‍ യേശു താങ്ങി, മുറിഞ്ഞ പാടുള്ള കരം കണ്ടു, രണ്ടു വയസുകാരന്റെ വെളിപ്പെടുത്തല്‍
ലൂസിയാന: യു.എസിലെ ലൂസിയാനയിലെ ഒരു നേഴ്സാണ് കോര്‍ട്ട്നി മക്കി. തന്റെ മകന്റെ 2 വയസ്സില്‍ സംഭവിച്ച ഒരു ദുരന്ത മുഖത്ത് യേശുവിന്റെ സാന്നിദ്ധ്യവും കരുതലും സാക്ഷീകരിച്ചത് ഏറെ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍.
കോര്‍ട്ട്നി തന്റെ ജോലിക്കായി ആശുപത്രിയില്‍ പോകുന്നതിനു മുമ്പ് ഒരു ദിവസം രണ്ടു വയസുള്ള മകന്‍ മാക്സ് മക്കിയെയും മൂത്ത മകന്‍ ബ്രോഡി മക്കിയയെയും കുറച്ചു ദിവസത്തേക്കു അമ്മയുടെ വീട്ടില്‍ താമസിക്കാനായി വിട്ടു.
എന്നാല്‍ ഭയപ്പെടുത്തുന്ന ഒരു ഫോണ്‍ കോള്‍ അവളെ തളര്‍ത്തി.
2019 ജൂലൈ 11ന് ആയിരുന്നു ആ ദുരന്തം. കുടുംബം ഇപ്പോഴും ആ രംഗം ഓര്‍ത്ത് കര്‍ത്താവിനെ സ്തുതിക്കുകയാണ്. മകന്‍ മാക്സിന് 2 വയസും 10 മാസവും പ്രായമുള്ള സമയം എന്റെ അമ്മയോടും അനിയത്തിയോടും കൂടി മാക്സും ബ്രോഡും അവരുടെ നീന്തല്‍ കുളത്തില്‍ ഇറങ്ങി നീന്തുകയും കളിക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ വീട്ടിലേക്കു പോയി.
അവര്‍ വസ്ത്രങ്ങളും കുട്ടികളുടെ ഫ്ളോട്ടുകളും വാങ്ങി വച്ചു. എന്നാല്‍ ഇതിനിടയില്‍ കൊച്ചു മാക്സ് കളിക്കാന്‍ ഒരു ചെറിയ ബക്കറ്റും എടുത്ത് വെള്ളം ശേഖരിക്കാനായി കുളത്തിലേക്ക് ആരും അറിയാതെ പോയതായിരിക്കാം എന്നു ഞാന്‍ കരുതുന്നു. കോട്ട്നി വിവരിക്കുന്നു.
വീട്ടുകാര്‍ അവനെ കാണാത്തതിനാല്‍ കുളത്തിന്റെ അടുത്തേക്ക് ഓടി. എന്റെ സഹോദരി മാക്സിനെ കുളത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നതായി കണ്ടെത്തി.
അവന്‍ എത്രനേരം വെള്ളത്തിന്റെ അടിത്തട്ടില്‍ കിടന്നുവെന്നു ഇപ്പോഴും വ്യക്തമല്ല. ഈ സമയം ബ്രോഡി മുട്ടിന്മേല്‍ നിന്നുകൊണ്ട് കൈയുയര്‍ത്തി ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ഞാന്‍ ജോലി ചെയ്യുന്ന സമയത്ത് എനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു.
പശ്ചാത്തലത്തില്‍ സൈറനുകളും കേട്ടപ്പോള്‍ എന്തോ കുഴപ്പമുണ്ടെന്നു എനിക്കു മനസ്സിലായി. ഞാന്‍ കരയാന്‍ തുടങ്ങി. എന്റെ സഹപ്രവര്‍ത്തകരും സഹ നേഴ്സുമാരും ഡോക്ടര്‍മാരും ഒരുപോലെ എന്നെ വളഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. അവരാണ് എന്റെ ഫോണില്‍ തുടര്‍ന്നു സംസാരിച്ചത്.
എന്റെ സഹോദരിയും വീട്ടുകാരും ഉടന്‍തന്നെ കുഞ്ഞിനെ രക്ഷപെടുത്തി. ശ്വാസകോശം വീര്‍ത്തതും വെള്ളം നിറഞ്ഞ ശരീരവുമായി മാക്സിനെ ഉടന്‍തന്നെ ലൂസിയാനയിലെ റാപ്പിഡ്സ് റീജിയണല്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
കുട്ടി കടുത്ത ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടായിരുന്നു. അവര്‍ അവനെ കൊണ്ടുവരുമ്പോള്‍ ഞാന്‍ ഇആര്‍-ല്‍ നില്‍ക്കുകയായിരുന്നു. അവര്‍ അവനെ വളയുകയും അവനായി ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
എന്റെ സ്വന്തം മകന്‍ ഈ അവസ്ഥയില്‍ ആയപ്പോള്‍ ഒരു നഴ്സ് ആയ ഞാന്‍ സ്തംഭിച്ചു പോയി. മാക്സിനെ പുനരുജ്ജീവിപ്പിക്കുകയും ഉയര്‍ന്ന രീതിയില്‍ ഓക്സിജന്‍ ഉപയോഗിക്കുകയും ചെയ്തു. ഞാനും വീട്ടുകാരും ബന്ധുക്കളും ഉറക്കെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
മാക്സ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തി. ദിവസങ്ങള്‍ക്കു ശേഷം സുഖം പ്രാപിച്ച് മാക്സ് മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലെത്തി.
മാക്സ് പിന്നീട് എന്നോടും ഭര്‍ത്താവ് ബ്രാന്‍ഡനോടും ഒരു കാര്യം വ്യക്തമായി പറഞ്ഞു. ഞാന്‍ കുളത്തിന്റെ അടിത്തട്ടില്‍ കിടന്നപ്പോള്‍സ എനിക്ക് പേടി തോന്നിയിട്ടില്ല. മാക്സ് എന്നോടും പിതാവിനോടും ഇതു പറഞ്ഞപ്പോള്‍ ഞങ്ങള്‍ ആദ്യം ഒന്നു ഞെട്ടി.
വിശദമായി ചോദിച്ചപ്പോള്‍ അവന്‍ വീണ്ടും പറഞ്ഞു. ഞാന്‍ കുളത്തില്‍ ആയിരുന്നപ്പോള്‍ യേശു എന്നെ പിടിച്ചു. ഇത് സ്വാഭാവികമായി അവന്‍ പറഞ്ഞതായിരിക്കുമെന്ന് ഞങ്ങള്‍ കരുതിയപ്പോള്‍ അവന്‍ തുടര്‍ന്ന് ഞങ്ങളോട് ഒരു സംശയം ചോദിച്ചതാണ് ഞങ്ങളെ ഞെട്ടിച്ചത്. എന്തുകൊണ്ടാണ് യേശുവിന്റെ കൈകളില്‍ മുറിവേറ്റ പാടുകള്‍ കണ്ടത്.
അവന്റെ ഈ സംശയം ഞങ്ങളെ കൂടുതല്‍ ഉറപ്പിച്ചു. യേശു നേരിട്ട് അവനെ താങ്ങി രക്ഷിച്ചു. കാരണം ഞങ്ങള്‍ ഒരിക്കലും മുമ്പ് അവനോട് യേശുവിന്റെ കരങ്ങളില്‍ മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നു എന്നു പറഞ്ഞിട്ടില്ല.
ചെറു പ്രായത്തില്‍ ഈ കാര്യം മനസ്സിലാക്കാനുള്ള പ്രായവുമില്ല. യേശുവിനെപ്പറ്റി അവന്‍ വിവരിച്ചത് വളരെ സ്പഷ്ടമായിരുന്നു. ആ ദുരന്ത ദിവസം കുഞ്ഞിനെ വെള്ളത്തിനിടിയില്‍ നിന്നു രക്ഷിച്ചത് യേശു തന്നെയാണെന്ന് ഞങ്ങള്‍ക്കു മനസ്സിലായി.
ഈ സാക്ഷ്യം ഞങ്ങള്‍ ഇന്നും പങ്കുവെയ്ക്കുന്നു. ഞാനും ഭര്‍ത്താവ് ബ്രാന്‍ഡനും പതിവായി ചര്‍ച്ചില്‍ കുഞ്ഞുങ്ങളെ കൊണ്ടുപോകുകയും ആരാധനയിലും ബൈബിള്‍ പഠനങ്ങളിലും സംബന്ധിക്കുകയും ചെയ്തിരുന്നു.
അതിന്റെ അനുഗ്രഹങ്ങള്‍ കര്‍ത്താവില്‍നിന്നും ഉണ്ടായെന്നും കോര്‍ട്ടിനി ഇപ്പോഴും സാക്ഷീകരിക്കുന്നു. ഇപ്പോള്‍ 6 വയസുള്ള മാക്സ് പൂര്‍ണ്ണ ഊര്‍ജ്ജസ്വലനും ആയി മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്നു.
അപകടമുണ്ടായശേഷം വെള്ളത്തിനടുത്ത് പോകാനുള്ള ധൈര്യം മാക്സ് വീണ്ടെടുത്തു.

