മുംബൈയിലെ യാചകന്റെ ആസ്തി 7.5 കോടി, താമസം 1.2 കോടിയുടെ ഫ്ളാറ്റില്‍

മുംബൈയിലെ യാചകന്റെ ആസ്തി 7.5 കോടി, താമസം 1.2 കോടിയുടെ ഫ്ളാറ്റില്‍

Breaking News India

മുംബൈയിലെ യാചകന്റെ ആസ്തി 7.5 കോടി, താമസം 1.2 കോടിയുടെ ഫ്ളാറ്റില്‍

മുംബൈ: ഏഴരക്കോടിയുടെ ആസ്തിയുള്ള ഒരു ധനികനായ ഭിക്ഷാടകന്‍ താമസിക്കുന്നത് ഫ്ളാറ്റില്‍. 54 കാരനായ ഭരത് ജെയിനാണ് ഈ കോടിശ്വരനായ യാചകന്‍.

ഭാര്യയും രണ്ടു മക്കളും സഹോദരനും അച്ഛനുമൊപ്പം താമസിക്കുന്നത് ദക്ഷിണ മുംബൈയിലെ പരേലിലെ 1.2 കോടി രൂപ വിലമതിക്കുന്ന ഫ്ളാറ്റിലാണ്.

ഇയാളുടെ മറ്റു കുടുംബങ്ങള്‍ സ്റ്റേഷനറി കടനടത്തുകയാണ്. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് റെയില്‍വേസ്റ്റേഷന്‍ പരപരിസരത്തും ആസാദ് മൈതാനം പോലുള്ള പ്രമുഖ സ്ഥലങ്ങളിലുമാണ് ഇയാള്‍ ഭിക്ഷാടനം നടത്തുന്നത്.

പ്രതിദിനം 2000 രൂപാ മുതല്‍ 2500 രൂപാവരെയാണ് വരുമാനം.

ഒരു മാസത്തെ ഭിക്ഷാടന വരുമാനം 60,000 മുതല്‍ 75,000 രൂപ വരെ. അവധിയോ ഇടവേളയോ എടുക്കാതെ ഒരു ദിവസം 10 മുതല്‍ 12 മണിക്കൂര്‍ വരെയാണ് ജോലി.

ഇത് കൂടാതെ താനെയില്‍ വാങ്ങിയ രണ്ട് കടകളുടെ വാടകയായി മാസം 30,000 രൂപാ വേറെയും ലഭിക്കുന്നുണ്ട്. മക്കള്‍ പഠിക്കുന്നത് ഭീമമായ തുകകള്‍ നല്‍കി കോണ്‍വെന്റ് സ്കൂളിലും.

ഇനിയെങ്കിലും ഭിക്ഷാടനം നിറുത്താന്‍ കുടുംബം നിര്‍ബന്ധിക്കാറുണ്ടെങ്കിലും 40 വര്‍ഷത്തെ തന്റെ തൊഴില്‍ നിര്‍ത്താന്‍ ഇയാള്‍ തയ്യാറല്ലത്രെ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.