ദൈവം എന്റെ കൂടെയുണ്ടായിരുന്നു‘’: മിനിബസ് തീപിടിച്ച് പൊട്ടിത്തെറിക്കുന്നതിനു മുമ്പ് കുട്ടികളെ രക്ഷിച്ച് യുവതി
ലൂസിയാന: യു.എസില്‍ ലൂസിയാനയില്‍ സ്കൂള്‍ ബസ് തീപിടിച്ച് പൊട്ടിത്തെറിക്കുന്നതിനു മുമ്പ് കുട്ടികളെയെല്ലാം ധൃതിയില്‍ പുറത്തിറക്കി ജീവന്‍ രക്ഷിച്ച് ഡ്രൈവറായ യുവതി.
സകല കടപ്പാടും ദൈവത്തിനു അര്‍പ്പിക്കുന്നു. ന്യൂ ഓര്‍ലിയന്‍സിലെ കമ്മ്യൂണിറ്റി അക്കാദമിയുടെ ബസ് ഡ്രൈവറായ 28 കാരിയായ കിയ റൂസെവ് മാര്‍ച്ച് 13-ന് നടന്ന വന്‍ ദുരന്തത്തില്‍ ഒമ്പത് കുട്ടികളെയാണ് രക്ഷിച്ചത്. യാത്രയ്ക്കിടയില്‍ ബസിന് എന്തോ പന്തികേടുണ്ടെന്ന് കിയയ്ക്കു തോന്നി.
ബസ് നിയന്ത്രണാതീതമായി കുതിച്ചു ചാടാന്‍ തുടങ്ങി. എന്നാല്‍ പതുക്കെയായിരുന്നു ചലനവും. ശക്തമായി പുക വരുന്നുണ്ടായിരുന്നു. അപകടം മുന്നില്‍ കണ്ട അവള്‍ പതറിയില്ല.
ഈ സമയം ബസില്‍നിന്ന് തീ ആളിപ്പടരുന്നതായി ഒരാള്‍ അടുത്തേക്ക് ഓടിവന്ന് പറയുകയും ചെയ്തു. ഉടന്‍തന്നെ കിയ കുട്ടികളെ വേഗത്തില്‍ പുറത്തിറക്കിയശേഷം അവസാനമായി ബസില്‍നിന്നു പുറത്തിറങ്ങിയപ്പോഴേക്കും ഉഗ്രശബ്ദത്തോടെ തീ ആളിപ്പടര്‍ന്നു. ബസ് പൊട്ടിത്തെറിച്ചു.
ആദ്യം ഡ്രൈവര്‍ സീറ്റിനാണ് തീ പടര്‍ന്നതും. വലിയ ദുരന്തം മുന്നില്‍ കണ്ടപ്പോള്‍ സ്തംഭിച്ചു പോകാതെ ശാന്തമായി കുട്ടികളോട് വിവരം പറഞ്ഞ് വേഗത്തില്‍ അവരെ ഇറക്കിവിടുവാനുള്ള ചങ്കൂറ്റം ഉണ്ടായ കിയയെ എല്ലാവരും അഭിനന്ദിച്ചു.
കിയയുടെ കുട്ടികള്‍ക്ക് യാതൊരു പരിക്കും ഉണ്ടായില്ല. എല്ലാവരും അഭിനന്ദിക്കുമ്പോഴും അവള്‍ ദൈവത്തിനു നന്ദി പറഞ്ഞു. ദൈവം എന്റെ കൂടെയുണ്ടായിരുന്നു.

