ബൈബിളിലെ ഹിസ്ക്കിയാവ് രാജാവിന്റെ കാലത്തെ കാവല്‍ ഗോപുരം കണ്ടെത്തി

ബൈബിളിലെ ഹിസ്ക്കിയാവ് രാജാവിന്റെ കാലത്തെ കാവല്‍ ഗോപുരം കണ്ടെത്തി

Breaking News Middle East

ബൈബിളിലെ ഹിസ്ക്കിയാവ് രാജാവിന്റെ കാലത്തെ കാവല്‍ ഗോപുരം കണ്ടെത്തി
ബൈബിളിലെ ഹിസ്ക്കിയാവ് രാജാവിന്റെ കാലത്തു നിര്‍മ്മിച്ച കാവല്‍ ഗോപുരത്തിന്റെ അവശിഷ്ടങ്ങള്‍ യിസ്രായേലില്‍ കണ്ടെത്തി.

തെക്കന്‍ യിസ്രായേലില്‍ ഹെബ്രോന്‍ മലനിരകളില്‍ യിസ്രായേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ പാരച്യൂട്ട് ഭടന്മാര്‍ താമസിക്കുന്ന സ്ഥലത്തിനു സമീപം യാദൃശ്ചികമായി പട്ടാളക്കാര്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ഐഡിഎഫും യിസ്രായേല്‍ ആന്റിക്വിറ്റി വകുപ്പിലെ പുരാവസ്തു ഗവേഷകരും സംയുക്തമായി നടത്തിയ ഉല്‍ഖനനത്തിലാണ് 2700 വര്‍ഷം മുമ്പുള്ള മനുഷ്യ നിര്‍മ്മിതിയുടെ ചരിത്ര ശേഷിപ്പുകള്‍ പുറംലോകത്തിനു വെളിപ്പെടുത്തിയത്.

15 അടി നീളവും 10.5 അടി വീതിയില്‍ ചെത്തിയുണ്ടാക്കിയ കൂറ്റന്‍ പാറക്കല്ലുകളുപയോഗിച്ചായിരുന്നു കാവല്‍ ഗോപുരത്തിന്റെ നിര്‍മ്മാണം. ചില കല്ലുകള്‍ക്ക് എട്ട് ടണ്‍വരെ ഭരമുണ്ടെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഐ.എ.എ. ഡയറക്ടര്‍ മരിയ സാ ആര്‍ ഗാണ്‍ര്‍, വാല്‍ദിക് ലിഫ് ഷിറ്റ്സ് എന്നിവര്‍ പറഞ്ഞു.

യഹൂദയിലെ 12-ാമത്തെ രാജാവായിരുന്ന ഹിസ്ക്കിയാവ് ഫെലിസ്ത്യരുടെ ആക്രമണത്തില്‍നിന്നും തന്റെ രാജ്യത്തെ രക്ഷിക്കാനായി നിരീക്ഷണത്തിനായി പടയാളികളെ നിയമിച്ച കാവല്‍ ഗോപുരങ്ങളില്‍ ഒന്നാണിതെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

ഹിസ്ക്കിയാവ് ബി.സി. 8-ാം നൂറ്റാണ്ടിലാണ് ഭരിച്ചിരുന്നത്. കാവല്‍ ഗോപുരം കണ്ടെത്തിയ സ്ഥലം യിസ്രായേലിന്റെ പട്ടാളത്തിന്റെ വെടിവെയ്പ് മേഖലയായതിനാല്‍ സംരക്ഷിത പ്രദേശമാണിവിടം. അലോന്‍ തുറമുഖ നഗരത്തിനു സമീപമാണിവിടം.

ബൈബിളില്‍ ഹിസ്ക്കിയാവിന്റെ കാലത്തെ കാവല്‍ ഗോപുരത്തെക്കുറിച്ച് വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. “അവന്‍ ഫെലിസ്ത്യരെ ഗാസ്സയോളം തോല്‍പ്പിച്ചു, കാവല്‍ക്കാരുടെ ഗോപുരം മുതല്‍ ഉറപ്പുള്ള പട്ടണം വരെയുള്ള അതിന്റെ പ്രദേശത്തെ ശൂന്യമാക്കിക്കളഞ്ഞു”. (2 രാജാ.18:8) എന്നു വായിക്കുന്നു.

അന്നത്തെ ഫെലിസ്ത്യ-യഹൂദ്യ സംഘര്‍ഷ മേഖലയായിരുന്ന ഈ പ്രദേശങ്ങള്‍ ഇന്നും യിസ്രായേലിന് വളരെ ജാഗ്രതാ മേഖലയാണ്.