ലണ്ടനില്‍ ചര്‍ച്ചുകള്‍ കത്തിക്കാന്‍ ശ്രമം, സാത്താന്യ വാചകങ്ങളും 666 നമ്പരും എഴുതി

ലണ്ടനില്‍ ചര്‍ച്ചുകള്‍ കത്തിക്കാന്‍ ശ്രമം, സാത്താന്യ വാചകങ്ങളും 666 നമ്പരും എഴുതി

Breaking News Europe Top News

ലണ്ടനില്‍ ചര്‍ച്ചുകള്‍ കത്തിക്കാന്‍ ശ്രമം, സാത്താന്യ വാചകങ്ങളും 666 നമ്പരും എഴുതി

ലണ്ടന്‍ ‍: ലണ്ടനിലെ ക്രൈസ്തവ ആരാധനാലയങ്ങള്‍ തീവെച്ചു നശിപ്പിക്കാന്‍ ശ്രമം നടന്നു. അക്രമികള്‍ ചര്‍ച്ചുകളുടെ വിതിലുകളിലും ഭിത്തികളിലും സാത്താന്യ ആരാധകരുടെ വാചകങ്ങളും 666 അക്കവും, നരകം എന്നുമൊക്കെ എഴുതി. കിഴക്കന്‍ ലണ്ടനിലെ 4 ചര്‍ച്ചുകളിലാണ് അതിക്രമം നടന്നത്.

ജൂണ്‍ 18-ന് രാത്രിയിലാണ് ആദ്യ സംഭവം ഉണ്ടായത്. സ്റ്റഫോര്‍ഡ് ബ്രോഡ്വേയിലെ ഡെന്റ് ജോണ്‍സ് ചര്‍ച്ച്, ഹാരോഗ്രീന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് എന്നിവയുടെ ആരാധനാ ഹാളുകള്‍ക്കാണ് തീയിട്ടത്. ഭാഗീകമായി കത്തിനശിച്ചു. കതകുകളിലും ഭിത്തികളിലും സാത്താന്യ ആരാധനാ വാചകങ്ങളും, 666, ഇത് നരകം എന്നുമൊക്കെ എഴുതുകയുണ്ടായി.

പിറ്റേ ദിവസം രാത്രിയില്‍ റാംബെറോഡിലെ ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് അപ്പോസ്തോലിക് ചര്‍ച്ചിലാണ് ഇതുപോലെതന്നെ ആക്രമണം നടന്നത്. തീകത്തുന്നതു കണ്ട സ്ഥലവാസികള്‍ പോലീസിനെയും ഫയര്‍ ഫോഴ്സിനെയും വരുത്തി തീ അണയ്ക്കുകയുണ്ടായി.

വ്യാഴാഴ്ച സ്റ്റഫോര്‍ഡിലെ തന്നെ ഡൈസണ്‍ സ്ട്രീറ്റിലെ സെന്റ് മാത്യൂസ് ചര്‍ച്ചിലും തീയിടുകയുണ്ടായി. വാതിലുകളും ജനലകളും അടിച്ചു തകര്‍ത്തു.

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാത്താന്യ ആരാധകരാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതായി ക്രൈസ്തവ നേതാക്കള്‍ പറഞ്ഞു. സംഭവങ്ങള്‍ ക്രൈസ്തവര്‍ക്ക് ഭീതിയുളവാക്കിയിട്ടുണ്ട്.

Comments are closed.