ഹിമാലയന്‍ ചെടി കോവിഡിന് മരുന്നാകുമെന്ന് കണ്ടെത്തല്‍
ന്യൂഡെല്‍ഹി: ഹിമാലയ പര്‍വ്വതങ്ങളില്‍ കാണുന്ന ‘ബുരാന്‍ഷ്’ എന്ന ചെടിയുടെ ഇലകള്‍ കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന് ഗവേഷകര്‍ .
ഐ.ഐ.ടി. മണ്ഡി ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജനറ്റിക് എഞ്ചിനിയറിംഗ് ആന്‍ഡ് ബയോടെക്നോളജി എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ .
ബയോമോളിക്യുലര്‍ സ്ട്രെക്ചര്‍ ആന്‍ഡ് ഡൈനാമിക്സ് എന്ന ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രകൃതിയില്‍നിന്നും നോരിട്ടാകുമ്പോള്‍ പാര്‍ശ്വ ഫലങ്ങള്‍ കുറയുമെന്ന് ഐ.ഐ.ടി. മണ്ഡി സ്കൂള്‍ ഓഫ് ബോഡിക് സയന്‍സ് അസ്സോസിയേറ്റ് പ്രൊഫസര്‍ ശ്യാം കുമാര്‍ മനകം പള്ളി പറഞ്ഞു.
വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഹിമാലയന്‍ താഴ്വരയിലെ ജനങ്ങള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നതാണ് ബുരാന്‍ഷി ചെടിയുടെ ഇലകള്‍ .
ഇവയിട്ട് തിളപ്പിക്കുന്ന വെള്ളത്തില്‍ ക്വിനിക് ആസിഡ് സമൃദ്ധമായി കണ്ടെത്തിയിട്ടുണ്ട്. ഇവ വൈറസുകള്‍ക്കെതിരായ പോരാട്ടത്തില്‍ വളരെ പ്രയോജനകരമാണ്.
ഇവ കോവിഡിനെതിരായ മരുന്നായി വികസിപ്പിക്കും മുമ്പ് കൂടുതല്‍ ശാസ്ത്രീയ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും പഠന സംഘം വ്യക്തമാക്കുന്നു.

