യെരുശലേം ദൈവാലയ സ്ഥലത്ത് ക്രിസ്ത്യന്‍ സാന്നിദ്ധ്യത്തിന്റെ തെളിവായി നാണയ തൂക്കങ്ങള്‍ കണ്ടെത്തി

യെരുശലേം ദൈവാലയ സ്ഥലത്ത് ക്രിസ്ത്യന്‍ സാന്നിദ്ധ്യത്തിന്റെ തെളിവായി നാണയ തൂക്കങ്ങള്‍ കണ്ടെത്തി

Asia Breaking News Middle East

യെരുശലേം ദൈവാലയ സ്ഥലത്ത് ക്രിസ്ത്യന്‍ സാന്നിദ്ധ്യത്തിന്റെ തെളിവായി നാണയ തൂക്കങ്ങള്‍ കണ്ടെത്തി

യെരുശലേം: യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലമായ ഇന്നത്തെ ടെമ്പിള്‍ മൌണ്ടില്‍ ക്രൈസ്തവര്‍ താമസിച്ചിരുന്നു എന്നു തെളിയിക്കുന്ന രണ്ട് നാണയ തൂക്കങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

നഗരം 636,637 എഡിക്കിടയില്‍ ഇസ്ളാമിസ്റ്റുകള്‍ കീഴടക്കുന്നതിനു മുമ്പ് ഇവിടെ ക്രിസ്ത്യാനികള്‍ താമസിച്ചിരുന്നു എന്നതിന്റെ തെളിവായിരിക്കാമെന്നും 6-ാം നൂറ്റാണ്ടിലെ ബൈസെന്റൈന്‍ നിയമപ്രകാരം പ്രധാന പള്ളികളില്‍ ഉണ്ടായിരിക്കേണ്ട തൂക്കങ്ങള്‍ ഔദ്യോഗിക സാമ്രാജ്യത്വ തൂക്കങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു.

കൂടാതെ 7,8 നൂറ്റാണ്ടുകളില്‍ അല്‍ അഖ്സ മസ്ജിദ് അവിടെ നിര്‍മ്മിക്കപ്പെടുന്നതിനു മുമ്പ് ടെമ്പിള്‍ മൌണ്ടിലെ ഒരു പള്ളിയെയും സൂചിപ്പിച്ചിരിക്കുന്നതാണിത്.

കണ്ടെത്തിയ തൂക്കങ്ങളിലൊന്ന് ഗ്ളാസ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. മറ്റൊന്ന് പിച്ചളയാണ്. ഓരോന്നിനും 0.6 ഗ്രാം ഭരമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

ഒരു ക്രോസ് ആകൃതിയിലുള്ള മോണോഗ്രാമിന് മുകളില്‍ രണ്ട് ചെറിയ പ്രതിമകളാല്‍ ചുറ്റപ്പെട്ട ഒരു സാമ്രാജ്യത്വ പ്രതിഷ്ഠകളുണ്ട്. എഡി 550നും 650നും ഇടയില്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ ഒരു കേന്ദ്ര ഔദ്യോഗിക വര്‍ക്ക്ഷോപ്പിലാണ് തൂക്കങ്ങള്‍ നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്നു.

2004-ല്‍ സ്ഥാപിതമായ ടെമ്പിള്‍ മൌണ്ട് സിഫ്റ്റിംഗ് പ്രോജക്ടില്‍ പ്രവര്‍ത്തിക്കുന്ന പുരാവസ്തു ഗവേഷകരാണ് അടുത്തിടെ ഈ തൂക്കങ്ങള്‍ കണ്ടെടുത്തത്.

പുരാതന ചരിത്ര വസ്തുക്കള്‍ കണ്ടെത്താനുള്ള പ്രതീക്ഷയില്‍ 1999-ല്‍ മുസ്ളീം വഖഫ് ടെമ്പിള്‍ മൌണ്ടില്‍നിന്ന് നീക്കം ചെയ്ത ടണ്‍ കണക്കിന് അവശിഷ്ടങ്ങള്‍ അരിച്ചെടുക്കുന്നതാണ് പദ്ധതി.

യഹൂദരും ക്രിസ്ത്യാനികളും ഒന്നും രണ്ടും യെരുശലേം ദൈവാലയങ്ങളുടെ സ്ഥലമായി ടെമ്പിള്‍ മൌണ്ടിനെ കാണുമ്പോള്‍ യോര്‍ദ്ദാനിയന്‍ മുസ്ളീം വഖഫ് ആണ് ഈ സ്ഥലം ഇപ്പോള്‍ നിയന്ത്രിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.