‘ഇന്‍ ഗോഡ് വി ട്രസ്റ്റ്’ എന്ന ആദര്‍ശ വാക്യം ഇി മുനിസിപ്പാലിറ്റി പൊതു കെട്ടിടങ്ങളിലും

Breaking News Global Top News USA

‘ഇന്‍ ഗോഡ് വി ട്രസ്റ്റ്’ എന്ന ആദര്‍ശ വാക്യം ഇി മുനിസിപ്പാലിറ്റി പൊതു കെട്ടിടങ്ങളിലും
നോര്‍ത്ത് കരോലിന: അമേരിക്കന്‍ ഡോളറില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ‘ഇന്‍ ഗോഡ് വി ട്രസ്റ്റ്’ (ഞങ്ങള്‍ ദൈവത്തില്‍ ആശ്രയിക്കുന്നു) എന്ന ആദര്‍ശ വാക്യം നോര്‍ത്ത് കരോലിനയിലെ മാക് ഡവല്‍ കൌണ്ടി മുനിസിപ്പാലിറ്റി ഇനി എല്ലാ പൊതു കെട്ടിടങ്ങളിലും പ്രദര്‍ശിപ്പിക്കുവാന്‍ തീരുമാനിച്ചു.

 

മാക്ഡവല്‍ കൌണ്ടി ബോര്‍ഡ് ഓഫ് കമ്മീഷണറീസ് കഴിഞ്ഞ തിങ്കളാഴ്ച ഇതു സംബന്ധിച്ചുള്ള ആംഗീകാരം ഈ മുനിസിപ്പല്‍ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും പേരെഴുതി ബോര്‍ഡിനൊപ്പം ആദര്‍ശവാക്യമായി രേഖപ്പെടുത്തും. നമ്മുടെ മുന്‍ പിതാക്കന്മാര്‍ ഈ ആദര്‍ശ വാക്യത്തെ വലിയ പ്രാധാന്യമായി കണ്ടുകൊണ്ട് ജീവിതത്തിലുടനീളം പ്രവര്‍ത്തിച്ചു. ആ മാതൃക നമ്മള്‍ പിന്‍പറ്റുന്നു.

 

മാക്ഡവല്‍ ബോര്‍ഡ് കമ്മീഷണറീസ് ചെയര്‍മാന്‍ ഡേവിഡ് വാക്കര്‍ പറഞ്ഞു. പുതിയ തീരുമാനത്തെ ഏകകണ്ഠമായാണ് അംഗീകരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. നഗരസഭാ പരിധിയിലെ ജനങ്ങളും ചര്‍ച്ചുകളും തീരുമാനത്തെ സ്വാഗതം ചെയ്തു. ‘ഇന്‍ ഗോഡ് വി ട്രസ്റ്റ് ‘ എന്ന ആദര്‍ശ വാക്യം 1865 മുതലാണ് യു.എസ്. നാണയങ്ങളില്‍ ആപ്ത വാക്യമായി പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്.

 

പിന്നീട് 1955-ല്‍ ദേശീയ കറന്‍സിയിലും ഉള്‍പ്പെടുത്തുകയായിരുന്നു. ഇന്‍ ഗോഡ് വി ട്രസ്റ്റ് എന്ന ആദര്‍ശവാക്യത്തിനെതിരെ യു.എസില്‍ വര്‍ഷങ്ങളായി നിരീശ്വരവാദികള്‍ രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്. യു.എസില്‍നിന്നുതന്നെ ദൈവമക്കള്‍ക്ക് പ്രതീക്ഷ ഉളവാക്കുന്ന പുതിയ വാര്‍ത്ത വന്നത് സന്തോഷപ്രദം തന്നെ.

1 thought on “‘ഇന്‍ ഗോഡ് വി ട്രസ്റ്റ്’ എന്ന ആദര്‍ശ വാക്യം ഇി മുനിസിപ്പാലിറ്റി പൊതു കെട്ടിടങ്ങളിലും

Leave a Reply

Your email address will not be published.