മതപരിവര്‍ത്തന നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ന്യൂഡെല്‍ഹി: മതപരിവര്‍ത്തന നിരോധന നിയമം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ .
മതപരിവര്‍ത്തനം തടയാന്‍ നിയമം നിര്‍മ്മിക്കാന്‍ നിയമ കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ സര്‍ക്കാരുകളുടെ നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ബിജെപി നേതാവ് അശ്വിനി ഉപാദ്ധ്യായ് ആണ് ഹര്‍ജി നല്‍കിയത്. നിര്‍ബന്ധത്തിനോ ഭീഷണിക്കോ വഴങ്ങാതെ ജനങ്ങള്‍ക്ക് സ്വന്തം താല്‍പ്പര്യ പ്രകാരം തങ്ങളുടെ വിശ്വാസം മാറാനുള്ള അവകാശമുണ്ട്. അതോടൊപ്പം തങ്ങളുടെ വിശ്വാസം പ്രചരിപ്പിക്കുവാനുള്ള അവകാശവുമുണ്ട്.
സത്യവാങ്മൂലത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ പറഞ്ഞു. പൊതു താല്‍പ്പര്യ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും ഭരണകക്ഷിയുടെ നേതാവായ ബിജെപിക്കാരനാണ് ഹര്‍ജിക്കാരനെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
തമിഴ്നാട്ടില്‍ ഏതാനും വര്‍ഷങ്ങളായി നിര്‍ബന്ധിത മതപിരവര്‍ത്തനത്തിന്റെ സംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാന രഹിതമാണ്.
മിഷണറിമാരുടെ പ്രവര്‍ത്തനം നിയമവിരുദ്ധമല്ല. സര്‍ക്കാര്‍ വ്യക്തമാക്കി.

