ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ആരാധനാലയത്തില്‍ ആക്രമണം

ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ആരാധനാലയത്തില്‍ ആക്രമണം

Breaking News India

ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ആരാധനാലയത്തില്‍ ആക്രമണം

റായ്പൂര്‍ ‍: ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ മണ്ഡലമായ പടാനിലെ അമലേശ്വര്‍ ഗ്രാമത്തില്‍ ക്രൈസ്തവ പ്രാര്‍ത്ഥനാലയത്തില്‍ ബജറംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം.

ദന്ത ഡോക്ടറായ വിനയ് സാഹുവിന്റെ വീട്ടിലെ ആരാധനാ യോഗമാണ് ഞായറാഴ്ച പകല്‍ ആക്രമിക്കപ്പെട്ടത്. വീട്ടില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം.

പരിക്കേറ്റ 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദണ്ഡ് അടക്കമുള്ള ആയുധങ്ങളുമായി എത്തിയവര്‍ വീടിന്റെ വാതില്‍ തകര്‍ത്തു, നൂറോളം വരുന്ന ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നു.

വിവരം അറിഞ്ഞ് പോലീസ് സംഘം എത്തിയപ്പോള്‍ അക്രമികള്‍ക്കു മുമ്പില്‍ നിഷ്കൃഇയരായി പ്രവര്‍ത്തിച്ചുവെന്നും ആരോപണമുണ്ട്. പോലീസുകാരുടെ മുമ്പില്‍വച്ച് സ്ത്രീകളടക്കമുള്ളവരെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇതിനിടെ അനുമതിയില്ലാതെ സംഘം ചേര്‍ന്നുവെന്ന് കാട്ടി വിജയ് സാഹു, ഭാര്യ പ്രീതി സാഹു എന്നിവരടക്കം ഇരുപതോളം വിശ്വാസികളെ കസ്റ്റഡിയില്‍ എടുക്കുകയുണ്ടായി.

എന്തിനാണ് വീട്ടില്‍ പ്രാര്‍ത്ഥന നടത്തുന്നതെന്നു ആക്രോശിച്ച പോലീസ് സമാധാനം തകര്‍ത്താല്‍ ജയിലില്‍ പോകേണ്ടി വരുമെന്നു സ്റ്റേഷനില്‍വച്ചു ഭീഷണിപ്പെടുത്തിയതായി വിജയ് സാഹു മാധ്യമങ്ങളോടു പറഞ്ഞു.

മാത്രമല്ല അക്രമികളെ സ്ഥലത്തുനിന്നും രക്ഷപെടാന്‍ പോലീസ് അനുവദിച്ചുവെന്നും ഇവര്‍ പിന്നീട് സംഘം ചേര്‍ന്ന് സ്റ്റേഷന്‍ വളപ്പില്‍ കടന്നുവെങ്കിലും തടയാന്‍ അവിടെയും പോലീസ് ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്.

സംഭവത്തില്‍ ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നാലാല്‍ പ്രതിഷേധം രേഖപ്പെടുത്തി.

വൈകിട്ട് സമ്മര്‍ദ്ദം ശക്തമാക്കിയപ്പോഴാണ് ബോണ്ട് എഴുതി വച്ചതിനുശേഷം വിശ്വാസികളെ വിട്ടയച്ചത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.