കോവിഡ് വീടുകളില്‍ പരിശോധിക്കാവുന്ന സംവിധാനം വികസിപ്പിച്ചെടുത്തു

കോവിഡ് വീടുകളില്‍ പരിശോധിക്കാവുന്ന സംവിധാനം വികസിപ്പിച്ചെടുത്തു

Breaking News USA

കോവിഡ് വീടുകളില്‍ പരിശോധിക്കാവുന്ന സംവിധാനം വികസിപ്പിച്ചെടുത്തു
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വൈറസ് രോഗം നിര്‍ണയിക്കുന്നതിനായി നടത്തുന്ന പിസിആര്‍ പരിശോധനയ്ക്കു തുല്യമായ ഉമിനീര്‍ പരിശോധനാ സംവിധാനം ഗവേഷകര്‍ വികസിപ്പിച്ചെടുത്തു.

വീടുകളില്‍ നടത്താവുന്ന ഉമിനീര്‍ പരിശോധനയുടെ ഫലം 45 മിനിറ്റിനുള്ളില്‍ ലഭിക്കുകയും ചെയ്യും. കോവിഡ് രോഗം സ്ഥിരീകരിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് പിസിആര്‍ പരിശോധന.

ഈ പരിശോധനയുടെ ഫലം ലഭിക്കാന്‍ ദിവസങ്ങളെടുക്കുമെന്നതിനാല്‍ പരിശോധന നടത്തുന്ന രോഗമില്ലാത്തവരും ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നാണ് നിലവിലെ കോവിഡ് മാനദണ്ഡം.

എന്നാല്‍ ഉമിനീര്‍ പരിശോധനയില്‍ 45 മിനിറ്റുകൊണ്ടു ഫലം ലഭിക്കുന്നതിനാല്‍ അനാവശ്യ ക്വാറന്റൈന്‍ ഒഴിവാക്കാനും സാധിക്കും. റാപ്പിഡ് ആന്റിജന്‍ പരിശോധനയിലും ഇപ്പോള്‍ രോഗം നിര്‍ണയിക്കാറുണ്ട്.

എന്നാല്‍ പിസിആര്‍ ടെസ്റ്റിനെ അപേക്ഷിച്ച് ആന്റിജന്‍ പരിശോധനയ്ക്കു വിശ്വാസ്യത കുറവാണ്. യു.എസിലെ പെന്‍സില്‍വേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പുതിയ പരിശോധന സംവിധാനത്തിനു പിന്നില്‍ ‍.

വീട്ടില്‍ ഇരുന്നുതന്നെ വളരെ കുറച്ചു സമയംകൊണ്ട് രോഗ നിര്‍ണ്ണയം നടത്താന്‍ സാധിക്കുന്ന സംവിധാനമാണ് വികസിപ്പിച്ചെടുത്തതെന്ന് യൂണിവേഴ്സിറ്റി അസ്സോസിയേറ്റ് പ്രൊഫസര്‍ വിഹുവ ഗുവാന്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.