നിര്‍മ്മിത ബുദ്ധിയുടെ ഗോഡ്ഫാദര്‍ പറയുന്നു.... ഇത് മാനവ രാശിയെ ഇല്ലാതാക്കിയേക്കും

നിര്‍മ്മിത ബുദ്ധിയുടെ ഗോഡ്ഫാദര്‍ പറയുന്നു…. ഇത് മാനവ രാശിയെ ഇല്ലാതാക്കിയേക്കും

Breaking News Europe USA

നിര്‍മ്മിത ബുദ്ധിയുടെ ഗോഡ്ഫാദര്‍ പറയുന്നു…. ഇത് മാനവ രാശിയെ ഇല്ലാതാക്കിയേക്കും

ന്യുയോര്‍ക്ക്: നിര്‍മ്മിത ബുദ്ധി സംവിധാനം മാനവരാശിയെ ഇല്ലാതാക്കാന്‍ സാദ്ധ്യതയുണ്ടെന്ന് നിര്‍മ്മിത ബുദ്ധിയുടെ പിതാവായി വാഴ്ത്തപ്പെട്ട ഗൂഗിള്‍ വിട്ട ജൊഫ്രി ഹിന്റന്റെ മുന്നറിയിപ്പ്.

ടെക് വ്യവസായത്തെ അക്ഷരാര്‍ത്ഥത്തില്‍ മാറ്റി വരച്ചാണ് നിര്‍മ്മിത ബുദ്ധി സംവിധാനങ്ങള്‍ വിവിധ മേഖലകളില്‍ വലിയ സാന്നിദ്ധ്യമായതും കൂടുതല്‍ സ്വാധീനം ചെലുത്തി പടര്‍ന്നു കയറുന്നതും.

എന്നാല്‍ ഈ വിപ്ളവത്തിന് ചുക്കാന്‍ പിടിച്ച ഹിന്റണ്‍ ഒടുവില്‍ അതുവഴി സംഭവിക്കാവുന്ന വലിയ ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പുകാരന്‍ തന്നെയാകുകയാണ്.

ഒരു പതിറ്റാണ്ടിലേറെ കാലം സേവനം ചെയ്ത ഗൂഗിള്‍ ജോലി നിറുത്തിയശേഷം നിര്‍മ്മിത ബുദ്ധിക്കെതിരായ സന്ദേശവുമായി പൊതു സമൂഹത്തിലേക്കിറങ്ങുകയാണ് 75 കാരനായ ഹിന്റണ്‍ ‍.

നിര്‍മ്മിത ബുദ്ധിയുടെ ഉല്‍പ്പന്നമായ ചാറ്റ് ജി.പി. പോലുള്ള ചാറ്റ് ബോട്ടുകള്‍ വൈകാതെ സമൂഹത്തില്‍ വന്‍ ദുരന്തം തന്നെ വരുത്തുമെന്നു അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.

1990-ല്‍ വെബ് ബ്രൌസറുകള്‍ അവതരിപ്പിക്കപ്പെട്ടതിന് വിപ്ളവമെന്ന നിലയ്ക്കാണ് ചാറ്റ് ബോട്ടുകള്‍ എത്തിയത്. മരുന്നു വികസനം മുതല്‍ വിദ്യാഭ്യാസം വരെ എണ്ണമറ്റ മേഖലകളില്‍ ഇതിന് വലിയ സംഭാവന അര്‍പ്പിക്കാനാവുമെന്നാണ് അവകാശവാദം.

എന്നാല്‍ അതിഭീകരനായ ഒരു ജീവിയെ കാട്ടിലേക്ക് തുറന്നു വിടുന്നതുപോലെയാണ് ഇതെന്ന് വിദഗ്ദ്ധര്‍ കുറ്റപ്പെടുത്തുന്നു. തെറ്റായ വിവരങ്ങള്‍ പരത്താനുള്ള ഒരു ഉപകരണമായി ചാറ്റ് ബോട്ടുകള്‍ മാറുമെന്നാണ് ഒരു മുന്നറിയിപ്പ്.

തൊഴില്‍ മേഖലകളിലും ഭീഷണി സൃഷ്ടിക്കും. മാത്രമല്ല മനുഷ്യ വംശത്തിന്റെ നിലനില്‍പിനു തന്നെ ആശങ്കയുയര്‍ത്തുമെന്നും ഭയപ്പെടുന്നവര്‍ ഏറെയുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.