അമിതമായ ചൂടുള്ള ഭക്ഷണ പാനീയങ്ങള്‍ കഴിച്ചാലുള്ള ദേഷങ്ങള്‍

അമിതമായ ചൂടുള്ള ഭക്ഷണ പാനീയങ്ങള്‍ കഴിച്ചാലുള്ള ദേഷങ്ങള്‍

Breaking News Health

അമിതമായ ചൂടുള്ള ഭക്ഷണ പാനീയങ്ങള്‍ കഴിച്ചാലുള്ള ദേഷങ്ങള്‍

ചൂടു ചായയും ചൂടു കാപ്പിയുമൊക്കെ മലയാളികളുടെ ഒരു ശീലമാണ്. എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കുക, അമിതമായ ചൂടുള്ള പാനീയങ്ങളും ഭക്ഷണങ്ങളും കഴിക്കുന്നത് ശരീരത്തിനു അത്ര ഗുണമല്ല.

ക്യാന്‍സര്‍ അടക്കമുള്ള മാരകമായ രോഗങ്ങള്‍ ഇതുമൂലം ഉണ്ടായേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ ചൂടേറിയ ഭക്ഷണ പാനീയങ്ങള്‍ മുന്നില്‍ എത്തുമ്പോള്‍ അല്‍പം ക്ഷമയോടെ കാത്തിരുന്നിട്ട് ചൂടാറിയിട്ട് കഴിക്കുന്നതായിരിക്കും ഉത്തമം.

അന്നനാളത്തിലെ കാന്‍സറിന് കാരണമാകുന്ന ഒന്നായാണ് ഉയര്‍ന്ന ചൂടിലുള്ള ഭക്ഷണ പാനീയങ്ങളെ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ലെഡ്, പരിസര മലിനീകരണം എന്നിങ്ങനെയുള്ള കാന്‍സറിലേക്ക് നയിച്ചേക്കാവുന്ന ക്ളാസ് 2 എന്ന പട്ടികയിലാണ് ചൂടന്‍ പാനീയങ്ങളുടെ സ്ഥാനം.

അന്നനാളത്തെ ബാധിക്കുന്ന ഇത്തരം കാന്‍സര്‍ മൂലം 4,00,000 ലധികം ആളുകള്‍ വര്‍ഷം തോറും മരിക്കുന്നതായാണ് കണക്കുകള്‍ ‍.

അതിനാല്‍ തിളയ്ക്കുന്ന ചൂടില്‍ തയ്യാറാക്കി എടുക്കുന്ന പാനീയങ്ങള്‍ കുറഞ്ഞത് നാല് മിനിറ്റ് എങ്കിലും കഴിഞ്ഞതിനുശേഷം കഴിക്കുന്നതായിരിക്കും ഉചിതം എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.