യെരുശലേമില്‍ 2000 വര്‍ഷം മുമ്പുള്ള യഹൂദ ഭവനം കണ്ടെത്തി

യെരുശലേമില്‍ 2000 വര്‍ഷം മുമ്പുള്ള യഹൂദ ഭവനം കണ്ടെത്തി

Breaking News Middle East

യെരുശലേമില്‍ 2000 വര്‍ഷം മുമ്പുള്ള യഹൂദ ഭവനം കണ്ടെത്തി

യെരുശലേം: യെരുശലേമിലെ പഴയ നഗരത്തില്‍ പുരാവസ്തു ഗവേഷകര്‍ 2000 വര്‍ഷം മുമ്പുള്ള യഹൂദ ഭവനം കണ്ടെത്തി.
യഹൂദ ആചാരപ്രകാരമുള്ള കുളിമുറി ഉള്‍പ്പെടെയുള്ള കെട്ടിടത്തിന്റെ ശേഷിപ്പുകളാണ് കണ്ടെത്തിയത്. ഇവിടം പഴയ യെരുശലേം ദൈവാലയം നിലനിന്നിരുന്ന പ്രദേശം കൂടിയാണ്.

2017-ല്‍ ഹീബ്രു യൂണിവേഴ്സിറ്റിയിലെ പുരാവസ്തു ഗവേഷകര്‍ ആദ്യമായി ഇവിടെ പര്യവേഷണം നടത്തിയിരുന്നു. തുടര്‍ന്ന് ജൂയിഷ് റികണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് കമ്പനിയാണ് എലിവേറ്ററി പ്രൊജക്ടിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

യഹൂദ ഭവനം കണ്ടെത്തിയ ഈ സ്ഥലത്ത് പുരാതന യെരുശലേം നഗരത്തിന്റെ എല്ലാ ശേഷിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍പ്രക്രീയ കൂടിയാണ് ഇപ്പോള്‍ മണ്ണിനടിയില്‍നിന്നും പുതുവെളിച്ചം കണ്ടെത്തിയതെന്ന് ഹീബ്രു യൂണിവേഴ്സിറ്റി പുരാവസ്തു ഗവേഷകനായ മൈക്കിള്‍ ഹാബര്‍ പറഞ്ഞു.

എഡി 70-ല്‍ യെരുശലേം ദൈവാലയം നശിപ്പിക്കപ്പെട്ടതോടുകൂടി നടന്ന കലാപ സമയത്ത് നശിപ്പിക്കപ്പെട്ടതായിരിക്കാം യഹൂദ ഭവനങ്ങളെന്ന് ഗവേഷകര്‍ പറയുന്നു.

ചുണ്ണാമ്പുകല്ലുകള്‍കൊണ്ട് നിര്‍മ്മിച്ച ഭിത്തിയുടെ അവശിഷ്ടം വീടുകളുടെ പ്രത്യേകതയാണ്.