നിര്‍ദ്ധനരെ സഹായിക്കാന്‍ 600 കോടിയുടെ സ്വത്ത് യു.പി. സര്‍ക്കാരിനു കൈമാറി ഡോക്ടര്‍
മൊറാദാബാദ്: നിര്‍ദ്ധനരെ സഹായിക്കാനായി 600 കോടിയുടെ സ്വത്തുക്കള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കൈമാറി ജനകീയ ഡോക്ടര്‍ .
മൊറാദാബാദില്‍ നിന്നുള്ള അരവിന്ദ് ഗോയലാണ് തന്റെ സമ്പാദ്യത്തിന്റെയും സ്വത്തിന്റെയും വലിയൊരു ഭാഗം സര്‍ക്കാരിന് കൈമാറി മാതൃക കാട്ടിയത്.
50 വര്‍ഷമായി ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുകയാണ് ഗോയല്‍ . 25 വര്‍ഷം മുമ്പ് എടുത്ത തീരുമാന പ്രകാരമാണ് സ്വത്തുക്കള്‍ സര്‍ക്കാരിന് കൈമാറിയതെന്ന് അദ്ദേഹം പറഞ്ഞു.
ലോക്ഡൌണ് കാലത്ത് മൊറാദാബാദിലെ 50 ഗ്രാമങ്ങള്‍ ദത്തെടുത്ത് ജനങ്ങള്‍ക്ക് സൌജന്യമായി ഭക്ഷണവും ചികിത്സയും ലഭ്യമാക്കിയിരുന്നു. കൂടാതെ സംസ്ഥാനത്തെ നിര്‍ദ്ധനര്‍ക്ക് സൌജന്യ വിദ്യാഭ്യാസത്തിനും മികച്ച ചികിത്സയ്ക്കും സൌകര്യങ്ങള്‍ കൊടുക്കുന്നുമുണ്ട്.
ഗോയലിന്റെ പ്രവര്‍ത്തനങ്ങളെ രാജ്യത്തെ പ്രമുഖര്‍ അഭിനന്ദിക്കുന്നു. ഭാര്യ: രേബദ, ദമ്പതികള്‍ക്ക് മൂന്നു മക്കളുണ്ട്.