ഗ്രീന്‍ ടീ കുടിക്കുന്നതിന്റെ ഗുണങ്ങള്‍
ഗ്രീന്‍ ടീ ഇഷ്ടപ്പെടുന്നവര്‍ അനേകരാണ്. ഗ്രീന്‍ ടീയില്‍ കഫിനും കാറ്റെച്ചിന്‍ എന്ന ഫ്ളവനോയിഡും ധാരാളം അടങ്ങിയിരിക്കുന്നു.
ഈ രണ്ട് സംയുക്തങ്ങളും ശരീരത്തിലെ അധിക കൊഴുപ്പ് വിഘടിപ്പിക്കാന്‍ സഹായിക്കുന്നു. ശരീര ഭാരം കുറയ്ക്കാന്‍ ഗ്രീന്‍ ടീ പ്രയോജനപ്പെടും.
കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഫ്ളവനോയിഡുകളും പോളിഫെനോളും ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. ഗ്രീന്‍ ടീയില്‍ കഫീന്‍ കുറവായതിനാല്‍ അത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയില്ല.
ചില ആളുകള്‍ക്ക് ഗ്രീന്‍ ടീ നന്നായി ഉറങ്ങാന്‍ സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. കരളിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച പാനീയമാണിത്. ഗ്രീന്‍ ടീ ഫാറ്റി ലിവര്‍ രോഗം പിടിപെടാനുള്ള സാധ്യത 75 ശതമാനം കുറയ്ക്കുമെന്നും പഠനത്തില്‍ പറയുന്നു.
ഗ്രീന്‍ ടീയില്‍ തിയാനൈന്‍ , അമിനോ ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നു.
സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. ഗ്രീന്‍ ടീ ചര്‍മ്മ സംരക്ഷണത്തിന് ഉത്തമ പാനിയമാണ്.