ജനന സ,മയത്തെ ജാതി നിര്‍ണ്ണയം വിവാഹത്തിലൂടെയോ മതപരിവര്‍ത്തനത്തിലൂടെയോ മാറ്റാന്‍ കഴിയില്ല: അലഹബാദ് ഹൈക്കോടതി

ജനന സ,മയത്തെ ജാതി നിര്‍ണ്ണയം വിവാഹത്തിലൂടെയോ മതപരിവര്‍ത്തനത്തിലൂടെയോ മാറ്റാന്‍ കഴിയില്ല: അലഹബാദ് ഹൈക്കോടതി

Breaking News India

ജനന സ,മയത്തെ ജാതി നിര്‍ണ്ണയം വിവാഹത്തിലൂടെയോ മതപരിവര്‍ത്തനത്തിലൂടെയോ മാറ്റാന്‍ കഴിയില്ല: അലഹബാദ് ഹൈക്കോടതി

ജനന സമയത്ത് നിര്‍ണ്ണയിക്കപ്പെടുന്ന ഒരു വ്യക്തിയുടെ ജാതി വിവാഹത്തിലൂടെയോ മതപരിവര്‍ത്തനത്തിലൂടെയോ മാറ്റാന്‍ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി.

പശ്ചിമ ബംഗാളില്‍നിന്നുള്ള എസ്.സി/എസ്ടി വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീ നല്‍കിയ ക്രിമിനല്‍ പരാതിയെ തുടര്‍ന്നാണ് കേസ് ഉണ്ടായത്.

സ്ത്രീ തന്റെ സമുദായത്തിനു പുറത്ത് വിവാഹം കഴിച്ചു എന്ന കാരണത്താല്‍ അവരുടെ നിയമപരമായ സംരക്ഷണം ഇല്ലാതാക്കാന്‍ ശ്രമിച്ച് ക്രിമിനല്‍ അപ്പീല്‍ തള്ളിയാണ് ഫെബ്രുവരി 10ന് ഹൈക്കോടതി വിധിയുണ്ടായത്.

1989 എസ്.സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ സെക്ഷന്‍ 14 ഡിപി പ്രകാരം ദിനേശും മറ്റ് എട്ടു പേരും സമര്‍പ്പിച്ച 2022-ലെ ക്രിമിനല്‍ അപ്പീല്‍ നമ്പര്‍ 6081 ജസ്റ്റിസ് അനില്‍ കുമാര്‍ എക്സ് തള്ളി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 323, 506, 452, 344 എസ് സി/എസ്ടി ആക്ടിലെ സെക്ഷന്‍ 3 (1) (ആര്‍) എന്നീ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ നേരിടാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് അലഹബാദിലെ എസ് സി/എസ്ടി ആക്ട് സെപ്ഷ്യല്‍ ജഡ്ജി 2022 ജൂലൈ 27-ന് പുറപ്പെടുവിച്ച ഉത്തരവിനെ അപ്പീലുകള്‍ ചോദ്യം ചെയ്തിരുന്നു.

സ്ത്രീ ജന്മനാ എസ് സി/എസ്ടി വിഭാഗത്തില്‍പ്പെട്ടയാളാണെങ്കിലും ജാട്ട് സമുദായത്തില്‍നിന്നുള്ള ഒരാളെ വിവാഹം കഴിച്ചതോടെ അവര്‍ക്ക് ഐഡന്റിറ്റി നഷ്ടപ്പെട്ടുവെന്ന് അപ്പീലുകള്‍ വാദിച്ചു.

മറ്റൊരു ജാതിയില്‍പ്പെട്ട ഒരാളെ വിവാഹം കഴിച്ചതിനുശേഷം ഒരു സ്ത്രീ ജനനം മുതല്‍ കൈവശം വച്ചിരുന്ന യഥാര്‍ത്ഥ ജാതി നഷ്ടപ്പെടുകയും തുടര്‍ന്ന് ഭര്‍ത്താവിന്റെ ജാതിയില്‍ പെടുകയും ചെയ്യുന്നു.

അതിനാല്‍ അവര്‍ക്കെതിരെ എസ് സി/എസ്ടി നിയമം പ്രയോഗിക്കുന്നത് നിലനില്‍ക്കില്ലെന്നും സമന്‍സ് ഉത്തരവ് റദ്ദാക്കാന്‍ അവര്‍ കോടതിയില്‍ വാദിച്ചു. അപ്പീല്‍ പൂര്‍ണ്ണമായും കോടതി തള്ളി.

ജനന സമയത്ത് നേടിയ ജാതി മതപരിവര്‍ത്തനംകൊണ്ടോ വിവാഹം കൊണ്ടോ മാറ്റപ്പെടുന്നില്ല എന്നു കോടതി വിധിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.