യു.കെ.യില്‍ യോഹന്നാന്‍ 3: 16 പ്രസംഗിച്ച പാസ്റ്റര്‍ക്കെതിരായ കേസില്‍ ട്രംപ് ഭരണകൂടം നിരീക്ഷിക്കുന്നു

യു.കെ.യില്‍ യോഹന്നാന്‍ 3: 16 പ്രസംഗിച്ച പാസ്റ്റര്‍ക്കെതിരായ കേസില്‍ ട്രംപ് ഭരണകൂടം നിരീക്ഷിക്കുന്നു

Breaking News Europe

യു.കെ.യില്‍ യോഹന്നാന്‍ 3: 16 പ്രസംഗിച്ച പാസ്റ്റര്‍ക്കെതിരായ കേസില്‍ ട്രംപ് ഭരണകൂടം നിരീക്ഷിക്കുന്നു

യു.കെ.യില്‍ ഗര്‍ഭഛിദ്ര സേവനങ്ങള്‍ നല്‍കുന്ന ഒരു ആശുപത്രിക്ക് സമീപം യോഹന്നാന്‍ 3:16 വാക്യം ഉദ്ധരിച്ച് ദൈവവചനം പ്രസംഗിച്ച വടക്കന്‍ അയര്‍ലണ്ട് പാസ്റ്ററെ പ്രോസിക്യൂഷന്‍ ചെയ്യുന്നതില്‍ യു.എസ്. സര്‍ക്കാര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്.

അയര്‍ലണ്ടിലെ ബാപ്റ്റിസ്റ്റ് ചര്‍ച്ചസ് അസോസിയേഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ള സ്ട്രാബെനില്‍നിന്നുള്ള പാസ്റ്ററായ ക്ളൈവ് ജോണ്‍സ്റ്റനെ ഗര്‍ഭഛിദ്ര സേവനങ്ങള്‍ നിയമപ്രകാരം രണ്ട് കുറ്റങ്ങള്‍ ചുമത്തി കൊളറൈന്‍ മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ നേരിടുകയാണ്.

ഈ കേസില്‍ വാദം അടുത്ത ദിവസത്തേക്കു മാറ്റി. കുറ്റം കണ്ടെത്തിയാല്‍ ക്രിമിനല്‍ കേസും 2500 പൌണ്ട് വരെയും പിഴയും ചുമത്തും.

2024 ജൂലൈ 7-ന് കൊളറൈന്‍ കോസ്വേ ആശുപത്രിയില്‍നിന്ന് ഇരട്ടപ്പാതയിലൂടെ പിരിയുന്ന ഒരു പുല്‍ത്തകിടിയിലാണ് പാസ്റ്റര്‍ ക്ളൈവ് പ്രസംഗം നടത്തിയത്.

സ്തുതിഗീതങ്ങള്‍ നടത്തിയശേഷം പ്രസംഗിച്ചു. ഒരു ഡസനോളം പേര്‍ പങ്കെടുത്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.