ഗര്‍ഭച്ഛിദ്ര വിരുദ്ധ നിലപാടിനെ വിമര്‍ശിച്ച് കമല: ജനം 'യേശു കര്‍ത്താവാണ്' എന്നുപറഞ്ഞ് ഇറങ്ങി പോയി

ഗര്‍ഭച്ഛിദ്ര വിരുദ്ധ നിലപാടിനെ വിമര്‍ശിച്ച് കമല: ജനം ‘യേശു കര്‍ത്താവാണ്’ എന്നുപറഞ്ഞ് ഇറങ്ങി പോയി

Breaking News USA

ഗര്‍ഭച്ഛിദ്ര വിരുദ്ധ നിലപാടിനെ വിമര്‍ശിച്ച് കമല: ജനം ‘യേശു കര്‍ത്താവാണ്’ എന്നുപറഞ്ഞ് ഇറങ്ങി പോയി

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചരണ കാമ്പെയ്നില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗര്‍ഭഛിദ്ര വിരുദ്ധ നിവപാടിനെ വിമര്‍ശിച്ചു സംസാരിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസണിനെതിരെ യേശു കര്‍ത്താവാണ് എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് ജനം പ്രതിഷേധിച്ച് ഇറങ്ങി പോയി.

വിസ്കോണ്‍സിനിലെ ലാ ക്രോസ് റിക്രിയേഷണല്‍ ഈഗിള്‍ സെന്ററില്‍ നടന്ന വേദിയിലാണ് ജനം പ്രതിഷേധിച്ചത്. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപിന്റെ ഗര്‍ഭഛിദ്ര വിരുദ്ധ വീക്ഷണങ്ങളില്‍ കമല നേരത്തെയും രോക്ഷം പ്രകടിപ്പിച്ചിരുന്നു.

ഇതിനു പിന്നാലെ വ്യാഴാഴ്ചയും വേദിയില്‍ കമല വിഷയം സംസാരിക്കുന്നതിനിടയില്‍ കമല 20 മിനിറ്റോളം പ്രസംഗിച്ചു.

ഗര്‍ഭഛിദ്ര നയത്തെ അനുകൂലിച്ച കമലയ്ക്കെതിരെ നിരവധി പേര്‍ പ്രതിഷേധിച്ചു. യേശു കര്‍ത്താവാണ് എന്നു വിളിച്ചു പറഞ്ഞാണ് ജനം പുറത്തിറങ്ങിയത്.

പെട്ടന്നു പ്രസംഗം നിറുത്തിയ കമല ഒരു പുഞ്ചിരിയോടെ വിശ്വാസികള്‍ക്കു നേരെ കൈ വീശി. നിങ്ങള്‍ തെറ്റായ നിലയിലാണ്, അല്ല നിങ്ങള്‍ തെരുവിലെ ചെറിയവന്റെ അടുത്തേക്ക് പോവുകയാണെന്നു ഞാന്‍ കരുതുന്നു എന്നു പറഞ്ഞ് ജനത്തെ പരിഹസിക്കുകയാണ് ചെയ്തത്.

കമല ഹാരിസണ്‍ ക്രിസ്ത്യാനികളെയും നമ്മുടെ വിശ്വാസത്തെയും, പ്രധാനമായി നമ്മുടെ രക്ഷകനെയും ബഹുമാനിക്കുന്നില്ല. ഓരോ ക്രിസ്ത്യാനിയും വോട്ട് ചെയ്യുമ്പോള്‍ ഇത് ഓര്‍മ്മിപ്പിക്കുകയും സുഹൃത്തുക്കളുമായി ഇത് പങ്കിടുകയും വേണം.

പ്രമുഖ ഫിലിം നിര്‍മ്മാതാവും മുഖ്യ അതിഥിയുമായ റോബി സ്റ്റാര്‍ ബര്‍ക്ക് പ്രതികരിച്ചു.

ഹാരിസ് ഗ്രൂപ്പിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സുവിശേഷകരോട് ആരെങ്കിലും പറഞ്ഞാല്‍ അവള്‍ നല്ലവളാണെന്ന പറയും. യു.എസ്. റേഡിയോ ടോക്ക് ഷോ അവതാരകയും എഴുത്തുകാരിയുമായ ജാനറ്റ് പാന്‍ഷല്‍ പ്രതികരിച്ചു.