മരുന്നിന്റെ ഉപയോഗം: ഇക്കാര്യം ശ്രദ്ധിക്കുന്നത് നല്ലതാണ്

മരുന്നിന്റെ ഉപയോഗം: ഇക്കാര്യം ശ്രദ്ധിക്കുന്നത് നല്ലതാണ്

Health

മരുന്നിന്റെ ഉപയോഗം: ഇക്കാര്യം ശ്രദ്ധിക്കുന്നത് നല്ലതാണ്

വിവിധ രോഗങ്ങള്‍ക്കായി മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ അനേകരാണ്. അശ്രദ്ധയായി മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതും ഉപയോഗിക്കുന്നതും വിപരീത ഫലം ഉണ്ടാക്കാനിടയുണ്ട്. അതിനാല്‍ മരുന്നിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധിക്കേണ്ടതാവശ്യമാണ്.

പലരുടെയും രോഗലക്ഷണങ്ങള്‍ ഒന്നുതന്നെയാവാം. പക്ഷെ ഒരാള്‍ക്ക് ഡോക്ടര്‍ കുറിച്ചുതന്ന മരുന്ന് മറ്റൊരാള്‍ ഉപയോഗിക്കരുത്. മരുന്നിന്റെ കാലവധി തീരുംവരെ പ്രയോജനം ലഭിക്കണമെങ്കില്‍ ഭദ്രമായി അവ സൂക്ഷിക്കണം.

ചില മരുന്നുകളില്‍ നിര്‍ദ്ദേശം ഉണ്ടെങ്കില്‍ ഫ്രിഡ്ജില്‍ത്തന്നെ സൂക്ഷിക്കണം. ഒട്ടുമിക്ക മരുന്നുകളും പ്രത്യേകിച്ച് ആന്റിബയോട്ടിക്സ് ഒരു കോഴ്സ് മുഴുവന്‍ കഴിച്ചെങ്കിലേ ഉദ്ദേശിച്ച ഫലം കിട്ടുകയുള്ളു.

രോഗത്തിനു താല്‍ക്കാലിക ശമനം കിട്ടിയെന്നു കരുതി മരുന്നുകള്‍ ഉടന്‍ നിര്‍ത്തരുത്. അത് ദോഷം ചെയ്യും. കാരണം വീണ്ടും രോഗം വരാന്‍ ഇടയുണ്ട്.

രോഗം പെട്ടന്ന് സുഖപ്പെടാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച അളവ് ലംഘിച്ച് അമിതമായി കഴിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. ഏതെങ്കിലും മരുന്ന് അലര്‍ജി ഉണ്ടാക്കുന്നുണ്ടെങ്കില്‍ അവ കഴിക്കാതിരിക്കുക. ഈ വിവരം ഡോക്ടറോടു പറയുക.