ചക്കയുടെ ദിവ്യ ഔഷധ ഗുണങ്ങള്‍
മലയാളികളുടെ പ്രിയപ്പെട്ട തനതു പഴമാണ് ചക്ക. ലോകത്തിലെ ഏറ്റവും വലിയ പഴമെന്നറിയപ്പെടുന്ന ചക്കയില്‍ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങള്‍ വലിയതു തന്നെയാണ്. കേരളത്തില്‍ സുലഭമാണെങ്കിലും തലര്‍ക്കും ചക്ക അത്ര സ്വീകാര്യമല്ല.
കാരണം നിസ്സാരവല്‍ക്കരണമാണ്. ചക്കയിലെ പോഷക ഗുണങ്ങള്‍ അറിയാത്തതുകൊണ്ടാണ്. ചക്കച്ചുളയില്‍ ഏതാണ്ട് 74 ശതമാനം വെള്ളമാണ്. 23 ശതമാനം അന്നജം, 2 ശതമാനം പ്രൊട്ടീന്‍, 1 ശതമാനം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ചക്കയില്‍നിന്നും കാര്‍ഫൊളേറ്റുകള്‍ , നിയാസിന്‍ , പിരിഡോക്സിന്‍ , റൈബോഫ്ളവിന്‍ , തയമീന്‍ , വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയും സോഡിയം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ , കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ധാരാളമുണ്ട്.
ചക്കയില്‍ ജീവകം എ, ജീവകം സി, തയമീന്‍ , പൊട്ടാസ്യം, കാല്‍സ്യം, സിങ്ക് എന്നിവയും ധാരാളമുണ്ട്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാലും കൊളസ്ട്രോള്‍ വളരെ കുവായതിനാലും ചക്ക ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് നല്ലതാണ്.
ചക്കയിലെ പൊട്ടാസ്യം രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നു. ഇരുമ്പിന്റെ അംശം വിളര്‍ച്ച മാറുന്നതിനും രക്തപ്രവാഹം ശരിയായ രീതിയില്‍ നടക്കുന്നതിനും സഹായകരമാകുന്നു.
മഗ്നീഷ്യവും കാല്‍സ്യവും എല്ലുകളെ ബലപ്പെടുത്തുന്നു. ജീവകം എ കണ്ണുകള്‍ക്ക് ഗുണം ചെയ്യും. അതുപോലെ ബാക്ടീരിയ മൂലമുള്ള രോഗങ്ങളും ചക്ക തടയുന്നു.
ചക്കയിലെ ഫൈറ്റോ ന്യൂട്രിയന്‍സിന് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. ഇത് കോശങ്ങളുടെ നാശം സാവധാനത്തിലാക്കുന്നു.
ആസ്ത്മ രോഗികള്‍ക്ക് നല്ലൊരു ഔഷധമാണ്. പ്രമേഹ രോഗികള്‍ക്ക് ചക്ക കഴിക്കാവുന്നതാണ്.

