മരുന്നും ചികിത്സയും വേണ്ട, മാനസീകാരോഗ്യം മെച്ചപ്പെടുത്താന്‍ പച്ചപ്പ് മതിയാകുമെന്ന് ഗവേഷകര്‍

മരുന്നും ചികിത്സയും വേണ്ട, മാനസീകാരോഗ്യം മെച്ചപ്പെടുത്താന്‍ പച്ചപ്പ് മതിയാകുമെന്ന് ഗവേഷകര്‍

Breaking News Health

മരുന്നും ചികിത്സയും വേണ്ട, മാനസീകാരോഗ്യം മെച്ചപ്പെടുത്താന്‍ പച്ചപ്പ് മതിയാകുമെന്ന് ഗവേഷകര്‍

സ്ട്രെസ്, ഡിപ്രഷന്‍, ആങ്സൈറ്റി തുടങ്ങിയ മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലമാണിന്ന്. പലരും മരുന്നിലും ചികിത്സയിലും അഭയം തേടുന്നവരാണ്.

തിരക്കു പിടിച്ച ജീവിതവും, ജോലിയും കുടുംബ ബന്ധങ്ങളുമെല്ലമാണ് ഇത്തരമൊരു സാഹചര്യത്തിലേക്കു ജനത്തെ എത്തിക്കുന്നത്.

എന്നാല്‍ ഓസ്ട്രേലിയായിലെ മേനാഷ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നത് നഗരത്തില്‍ താമസിക്കുന്നവരുടെ മാനസീകാരോഗ്യം മെച്ചപ്പെടുത്താന്‍ അല്‍പം പച്ചപ്പ് മതിയെന്നാണ്.
പ്രകൃതി തന്നെ വലിയ മരുന്നാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

മാനസീകാരോഗ്യ പ്രശ്നങ്ങള്‍മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന നഗരവാസികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. അവര്‍ക്ക് ആശ്വാസം പകരാന്‍ പച്ചപ്പിന്റെ വെളിച്ചം സഹായിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

ഏഴു രാജ്യങ്ങളില്‍ രണ്ട് പതിറ്റാണ്ടുകളോളം നടത്തിയ ഡാറ്റാ വിശകലനം അനുസരിച്ച് പ്രകൃതി രമണീയമായ പച്ചപ്പ് മാനസീകാരോഗ്യം തകരാറിലായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടാനുള്ള സാദ്ധ്യത കുറയ്ക്കുന്നു.

പ്രാദേശികമായി ലഭിക്കുന്ന ഹരിതയിടങ്ങളില്‍ സമയം ചിലവഴിക്കുന്നതിലൂടെ ഏത് കാരണങ്ങള്‍ കൊണ്ടും ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്നതില്‍ ഏഴ് ശതമാനം കുറവുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ലഹരി വസ്തുക്കള്‍ കൊണ്ടുണ്ടാകുന്ന വൈകല്യങ്ങള്‍ ഒമ്പത് ശതമാനം, മാനസിക വൈകല്യങ്ങള്‍ ഏഴ് ശതമാനം, ഡിമന്‍ഷ്യ ആറ് ശതമാനം കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.