ചുവന്ന പശുക്കിടാവിന്റെ യാഗം നടത്തിയത് പരിശീലനം മാത്രമായിരുന്നുവെന്ന് സെന്‍ഹെദ്രീന്‍ സംഘം അംഗീകരിച്ചു
യെരുശലേം: യിസ്രായേലില്‍ ശമര്യ പര്‍വ്വത നിരകളില്‍ അടുത്തിടെ നടത്തിയ ചുവന്ന പശുക്കിടാവിന്റെ യാഗം ഭാവിയില്‍ നടത്താന്‍ പോകുന്ന ഒരു തയ്യാറെടുപ്പിന്റെ ഭാഗമായിരുന്നുവെന്നു യെരുശലേമിലെ ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണം യഹൂദരുടെ പരമോന്നത നീതിന്യായ കോടതിയായ സെന്‍ഹംദ്രീന്‍ സംഘം ചെഷ്വാന്‍ മാസം 19-ന് ( നവംബര്‍ 10, 2025) യോഗം ചേര്‍ന്ന് പൂര്‍ണ്ണമായും അംഗീകരിച്ചു.
വിശുദ്ധ മന്ദിരത്തിന്റെ സ്ഥാനത്തിനു അഭിമുഖമായി ഒലിവ് മലയില്‍ ചുവന്ന പശുക്കിടാവിനെ യാഗം അര്‍പ്പിച്ച് ദഹിപ്പിക്കണമെന്ന് അനുശാസിക്കുന്ന ബൈബിള്‍ കല്‍പ്പനയുടെ സങ്കീര്‍ണ്ണമായ ആവശ്യങ്ങള്‍ക്കായി തയ്യാറെടുക്കാന്‍ സ്ഥാപനം ഏകദേശം 10 വര്‍ഷത്തോളം ചിലവഴിച്ചുവെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നിരവധി പ്രധാന കാര്യങ്ങള്‍ ഊന്നി പറഞ്ഞു. വാല്‍ കേടായതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കാരണം മനപൂര്‍വ്വം അസാധുവാക്കിയ ഒരു പശുക്കിടാവിനെ ഉപയോഗിച്ചുള്ള ഒരു പരിശീലന ശുശ്രൂഷ മാത്രമായിരുന്നു ഇത്.
പുരോഹിത വസ്ത്രങ്ങള്‍ വിശുദ്ധീകരിക്കപ്പെട്ടില്ല. ഇത് ചടങ്ങ് നോണ്‍ കോഷര്‍ ആണെന്ന് ഉറപ്പാക്കി. പരിശീലനത്തിനിടെ സൃഷ്ടിക്കപ്പെട്ട ചാരം സ്ഥലത്തു തന്നെ വച്ചിരുന്നു. ആചരമായ ശുദ്ധീകരണത്തിനു പൂര്‍ണമായും അസാധുവാണ്. ഉപകരണങ്ങള്‍ പരിശോധിക്കുന്നതിനായി സാമ്പിളുകള്‍ മാത്രമേ ശേഖരിച്ചിട്ടുള്ളു.
കൂടാതെ ചടങ്ങിന് ഹാലാക്കിക് ഫലമില്ലെന്ന് ഉറപ്പാക്കാന്‍ ആചാരപരമായി വ്യക്തികളും മറിച്ച് ആരെങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് സംഭവിക്കില്ല.
ഈ ചടങ്ങില്‍ ശുദ്ധീകരണത്തിന് ഉപയോഗിക്കാവുന്ന കോഷര്‍ ചാരം ഉണ്ടാക്കിയതായി ഓണ്‍ലൈനില്‍ പ്രചരിക്കുന്ന അവകാശ വാദങ്ങളെ എതിര്‍ക്കുകയുണ്ടായി. ശീലോം സൈറ്റില്‍ നാല് ചുവന്ന പശുക്കിടാങ്ങള്‍ നിരീക്ഷണത്തിലാണെന്നും സംഘം സ്ഥിരീകരിച്ചു.
എന്നിരുന്നാലും ആര്‍ക്കും ഇതുവരെ അന്തിമ ഹലാക്കിക്ക് അംഗീകാരം ലഭിച്ചിട്ടില്ല. ബൈബിളിലെ 7 മോശൈക നിയമങ്ങള്‍ ഉന്നിപ്പറഞ്ഞു. ചുവന്ന പശുക്കിടാവിന്റെ ചാരം വിജാതീയരെ ശുദ്ധീകരിക്കുന്നുവെന്ന് ആരെങ്കിലും കണ്ടുപിടിച്ചാല്‍ അത്തരമൊരു വ്യക്തി തട്ടിപ്പുകാരുടെയും മറ്റും കൂട്ടത്തിലാണ്.
7 മോശൈക കല്‍പ്പനകള്‍ അംഗീകരിക്കുന്നവരെ മാത്രമേ ജനങ്ങളില്‍ നീതിമാന്മാര്‍ എന്നു വിളിക്കു എന്നും അസാധുവായ ചാരം ഉള്‍പ്പെടുന്ന ഒരു ആചാരവും രോഗശാന്തിയോ ആത്മീയ നിലയോ നല്‍കുന്നില്ലെന്നും സംഘം ഊന്നിപ്പറഞ്ഞു.
ഇപ്പോള്‍ യഹൂദരും ക്രിസ്ത്യന്‍ സമൂഹവും ഉറ്റുനോക്കുകയാണ് ടെമ്പിള്‍മൌണ്ടിനെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങള്‍ക്കുവേണ്ടി.
യഹൂദര്‍ മൂന്നാം യെരുശലേം ദൈവാലയം നിര്‍മ്മിച്ചു കഴിയുമ്പോള്‍ അതിനുള്ളിലെ യാഗത്തിനായാണ് ചുവന്ന പശുക്കിടാങ്ങളെ ഇപ്പോഴേ കരുതിവയ്ക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

