മുസ്ളീങ്ങളോട് സുവിശേഷം പങ്കുവെച്ചതിന് 7 പുരുഷന്മാര്‍ മാസങ്ങളായി ജയിലില്‍

മുസ്ളീങ്ങളോട് സുവിശേഷം പങ്കുവെച്ചതിന് 7 പുരുഷന്മാര്‍ മാസങ്ങളായി ജയിലില്‍

Asia Breaking News Top News

മുസ്ളീങ്ങളോട് സുവിശേഷം പങ്കുവെച്ചതിന് 7 പുരുഷന്മാര്‍ മാസങ്ങളായി ജയിലില്‍

പഴയ മിസ്രയിമായ ഈജിപ്റ്റില്‍ 7 ക്രൈസ്തനരായ പുരുഷന്മാര്‍ മാസങ്ങളായി ജയിലില്‍ കഴിയുകയാണ്. ഇവര്‍ എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ ചെയ്തതിനല്ല, മറിച്ച് യേശുക്രിസ്തുവിന്റെ സുവിശേഷം മുസ്ളീങ്ങളുമായി പങ്കുവെച്ചതിനാണ് തടവറയില്‍ കഴിയുന്നതെന്ന് ഒരു പ്രമുഖ മിഷണറി സംഘടനയുടെ നേതാവായ എറിക് ഔയിവെറ്റ് പറയുന്നു.

സുരക്ഷാ ഭീഷണിയുള്ളതിനാല്‍ 7 പേരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇസ്ളാമില്‍നിന്ന് മറ്റൊരു മതത്തിലേക്കുള്ള പരിവര്‍ത്തനം ഈജിപ്റ്റ് സര്‍ക്കാര്‍ പൊതുവെ അംഗീകരിക്കുന്നില്ല.

നിങ്ങള്‍ മുസ്ളീമായി ജനിച്ചാല്‍ രാജ്യത്ത് എപ്പോഴും ഒരു മുസ്ളീമായി ജീവിക്കും. അധികാരികള്‍ വ്യക്തമാക്കുന്നു. എന്നിരുന്നാലും വിശ്വാസ സ്വാതന്ത്ര്യത്തിനും ഇസ്ളാം ക്രിസ്ത്യന്‍, യഹൂദ എന്നിവയുടെ അനുയായികള്‍ക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശവും ഭരണഘടന നല്‍കുന്നുണ്ട്.

പക്ഷെ ക്രിസ്ത്യാനികള്‍ക്കെതിരായാണ് കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നു പോലും പരിവര്‍ത്തനത്തിന്റെ പേരില്‍ വിവേചനവും ആക്രമണങ്ങള്‍ക്കിരയാകലും നടക്കുന്നത് . ഈ ഏഴുപേരും ഇനി എത്രനാള്‍കൂടി ജയിലില്‍ കിടക്കുമെന്ന് പറയാനാവില്ല.

എങ്കിലും തങ്ങളുടെ ഭാര്യമാരെയും മക്കളെയും കുടുംബാംഗങ്ങളെയും സഹായിക്കാന്‍ വിശ്വാസി സമൂഹം മുന്നിട്ടിറങ്ങിയിട്ടുണ്ട്. 7 പേരും പെട്ടന്ന് വിമോചനം പ്രാപിച്ച് വീടുകളിലെത്താന്‍ എറിക് പ്രാര്‍ത്ഥന ആഹ്വാനം ചെയ്യുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.