പച്ചക്കായ കഴിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ ഗുണങ്ങള്‍
പച്ചക്കായ പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ കഴിവുള്ളതാണ്. അതിനാലാണ് പ്രമേഹ രോഗികളില്‍ നല്ലൊരു ശതമാനം പേരും പച്ചക്കായ കഴിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാലാണിത്.
പച്ചക്കായയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നു. കൂടാതെ രക്തത്തിലെ കൊളസ്ട്രോളും നിയന്ത്രണ വിധേയമാക്കും. നാരുകളുടെ കലവറയായതിനാല്‍ ആരോഗ്യകരമായ ദഹനം സാദ്ധ്യമാക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പച്ചക്കായ കഴിക്കണം.
കാരണം ഒരു പച്ചക്കായ പുഴുങ്ങിയത് കഴിച്ചാല്‍ ഏറെ നേരം വിശക്കില്ല. അതിനാല്‍ അമിതമായ ഭക്ഷണം നിയന്ത്രിക്കാന്‍ സാധിക്കും.
വിറ്റാമിന്‍ ബി6, സി എന്നിവയാണ് പച്ചക്കായയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രധാന വിറ്റാമിനുകള്‍ . പച്ചക്കായ നിത്യേന കഴിച്ചാല്‍ ശരീരത്തിനു കാല്‍സ്യത്തെ ആഗീരണം ചെയ്യുവാനുള്ള ശേഷി കൂടുന്നു.
പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ വൃക്കയുടെ മികച്ച പ്രവര്‍ത്തനത്തിനും രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും പച്ചക്കായ മികച്ചതാണ്. ഇതിലുള്ള മഗ്നീഷ്യം എല്ലിനും പല്ലിനും ഉറപ്പും ബലവും തരുന്നു.
പച്ചക്കായ കഴിക്കുമ്പോള്‍ തൊലി ഉപേക്ഷിക്കരുത്. ഈ തൊലി പയറിനൊപ്പം ചേര്‍ത്ത് തോരനാക്കി കഴിക്കുന്നത് ആരോഗ്യത്തിനു വളരെ ഉത്തമമാണ്.

