ഫാസ്റ്റ് ഫുഡ് സംസ്ക്കാരം കുട്ടികളില്‍ ജീവിതശൈലീ രോഗങ്ങളുണ്ടാക്കുന്നു.

Breaking News Health

ഫാസ്റ്റ് ഫുഡ് സംസ്ക്കാരം കുട്ടികളില്‍ ജീവിതശൈലീ രോഗങ്ങളുണ്ടാക്കുന്നു.
കണ്ണൂര്‍ ‍: ഫാസ്റ്റ് ഫുഡ് സസ്ക്കാരം കുട്ടികളില്‍ ജീവിതശൈലീ രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതായി ഡോക്ടര്‍മാര്‍ ‍.

 

കൊഴുപ്പും പഞ്ചസാരയും കൂടിയ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളുടെ അമിതമായ ഉപഭോഗം കുട്ടികളില്‍ ജീവിതശൈലീ രോഗങ്ങളായ അമിത വണ്ണത്തിനും വളര്‍ച്ചക്കുറവിനും വഴി വെയ്ക്കുന്നതായി കണ്ണൂര്‍ ന്യൂട്രിക്കോണ്‍ 2015 സെമിനാറില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

 

വേണ്ടത്ര സൂര്യപ്രകാശം ഏല്‍ക്കാത്തതടക്കം വൈറ്റമിന്‍ ഡിയുടെ അഭാവം കുട്ടികളിലുണ്ടാകുന്നുണ്ടെന്നും സെമിനാറില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രീഷ്യന്‍സും അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗവും സംയുക്തമായി മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

 

കുപ്പിപ്പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. ഫാസ്റ്റ് ഫുഡും ടിന്നിലടച്ചുകിട്ടുന്ന ഭക്ഷണവും ശാരീരികാവസ്ഥയെ മാറ്റി മറിക്കുന്നു. ടിവിയ്ക്കും കമ്പ്യൂട്ടറുകള്‍ക്കും മുമ്പില്‍ കുത്തിയിരിക്കുന്ന പുതുതലമുറയിലെ കുട്ടികള്‍ക്ക് വ്യായാമം ലേശംപോലുമില്ല.

 

ഭക്ഷണത്തെപ്പറ്റിയുള്ള ടി.വി. പരസ്യങ്ങള്‍ കുട്ടികളെ തീറ്റപ്രീയരാക്കുന്നു. ടി.വി. കണ്ടുകൊണ്ടു ഭക്ഷണം കഴിക്കുന്നതിനാല്‍ അമിതമായ ഭക്ഷണം അകത്തു ചെല്ലുന്നു. അമിത വണ്ണമുള്ള കുട്ടികളില്‍ ഭാവിയില്‍ ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ വരാന്‍ സാദ്ധ്യത കൂടുതലാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.