കുടുംബത്തിനു മുന്‍ഗണന, മക്കളെ ലാളിക്കണം; ട്രംപിന്റെ പ്രസ് സെക്രട്ടറി രാജിവെച്ചു
വാഷിംഗ്ടണ്‍: വൈറ്റ്ഹൌസ് പ്രസ്സ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഈ മാസം അവസാനം സ്ഥാനമൊഴിയുകയാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
ഏകദേശം 18 മാസത്തെ സേവനത്തിനുശേഷം ഓഗസ്റ്റ് അവസാനം സ്ഥാനമൊഴിയും. സ്ഥാനമൊഴിഞ്ഞാലും ലീവിറ്റ് മുതിര്‍ന്ന ഉപദേഷ്ടാവായി തുടരും.
കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനായിട്ടാണ് ലീവിറ്റ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ട്രംപ് പറഞ്ഞു.
28 കാരിയായ ലീവിറ്റ് മെയ് മാസത്തില്‍ രണ്ടാമത്തെ കുഞ്ഞിനു ജന്മം നല്‍കിയിരുന്നു. പ്രസവാവധിക്ക് ശേഷം അടുത്തയിടെ വൈറ്റ് ഹൌസില്‍ തിരികെയെത്തുകയും ചെയ്തു.
മകളുടെ ജനനത്തെത്തുടര്‍ന്ന് ജോലിയില്‍ തിരിച്ചെത്തിയശേഷം താന്‍ ആഗ്രഹിക്കുന്ന അമ്മയാകാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം സ്വീകരിച്ചിരിക്കുന്നത്.
പ്രസ് സെക്രട്ടറിയായുള്ള തന്റെ സേവനം ജീവിതത്തിലെ വലിയ ബഹുമതിയും സാഹസികതയുമായിരുന്നു. പ്രസിഡന്റ് നല്‍കിയ അവസരങ്ങള്‍ക്ക് നന്ദിയുണ്ട്.
എന്‍ എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ലീവിറ്റ് പറഞ്ഞു.

