അടുത്ത മഹാമാരി പ്രാണികളിലൂടെ, ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ലോകത്തെ പ്രതിസന്ധിയിലാക്കാന്‍ പോകുന്ന അടുത്ത മഹാമാരി സിതം, ഡെങ്കു എന്നിവ പോലെ പ്രാണികളിലൂടെ പകരുന്നവയായിരിക്കുമെന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്.
ഡെങ്കു, യെല്ലോഫീവര്‍ , ചിക്കുന്‍ ഗുനിയ, സിക വൈറസ് എന്നിവയെല്ലാം ആര്‍ത്രൊപോഡ്-ബോണ്‍ വൈറസുകള്‍ അഥവാ ആര്‍ബോ വൈറസുകള്‍ എന്നാണ് വിളിക്കുന്നത്.
കൊതുക് ചിലതരം പ്രാണികള്‍ , പേന്‍ , ചെള്ള് എന്നിങ്ങനെ രക്തം കുടിക്കുന്ന ആര്‍ത്രോപോഡുകള്‍ വഴിയാണ് ഇവ പകരുന്നത്. മനുഷ്യ വംശത്തിന് ഇപ്പോള്‍ത്തന്നെ ഭീഷണി ഉയര്‍ത്തുന്ന മേല്‍ പറഞ്ഞ പ്രാണിജന്യ രോഗങ്ങള്‍ 390 കോടിയോളം വസിക്കുന്ന ട്രോപ്പിക്കല്‍ , സബ് ട്രോപ്പിക്കല്‍ മേഖലയിലാണ് കൂടുതലും കണ്ടു വരുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 130 രാജ്യങ്ങളിലെ 39 കോടിയോളം പ്രതിവര്‍ഷം ബാധിക്കുന്ന പകര്‍ച്ച വ്യാധിയാണ് ഡെങ്കു പനി. 2016-ല്‍ കുറഞ്ഞത് 89 രാജ്യങ്ങളിലെ സിക വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരുന്നു.

