ഗലീല കടലിനടുത്തുനിന്നും ഗവേഷകര്‍ പുരാതന സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെടുത്തു

ഗലീല കടലിനടുത്തുനിന്നും ഗവേഷകര്‍ പുരാതന സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെടുത്തു

Asia Breaking News Europe

ഗലീല കടലിനടുത്തുനിന്നും ഗവേഷകര്‍ പുരാതന സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെടുത്തു

ഗലീല: ഗലീല കടലിനടുത്തുള്ള പുരാതന നഗരമായ ഹിപ്പോഡില്‍ നടത്തിയ ഉല്‍ഖനനത്തിനിടെ ബൈസെന്റൈന്‍ കാലഘട്ടത്തിലെ സ്വര്‍ണ്ണ നാണയങ്ങളുടെ ഒരു അപൂര്‍വ്വ ശേഖരം കണ്ടെത്തിയതായി ഹൈഫ സര്‍വ്വകലാശാലയിലെ പുരാവസ്തു ഗവേഷകര്‍ പ്രഖ്യാപിച്ചു.

ഹിപ്പോഡില്‍ കഴിഞ്ഞ 26 വര്‍ഷമായി സിള്‍മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജിയിലെയും ഹൈഫ സര്‍വ്വകലാശാലയിലെ പുരാവസ്തു വകുപ്പിലെയും മൈക്കിള്‍ ഐഡന്‍ബര്‍ഗിന്റെയും ആര്‍ലെറ്റ കോവാലെസ്കെയുടെയും നേതൃത്വത്തില്‍ ഖനനങ്ങള്‍ നടന്നു വരികയാണ്.

സ്വര്‍ണ്ണ നാണയങ്ങളുടെ വന്‍ ശേഖരത്തോടൊപ്പം സ്വര്‍ണ്ണാഭരണങ്ങള്‍ വിലയേറിയ കല്ലുകള്‍, മുത്തുകള്‍, ഗ്ളാസ് എന്നിവകൊണ്ടുള്ള വസ്തുക്കളും കണ്ടെടുത്തു. നാണയങ്ങള്‍ സൂക്ഷിച്ചു വയ്ക്കുന്ന ഒരു പഴ്സും കിട്ടിയിട്ടുണ്ട്.

യിസ്രായേലിന്റെ കരയില്‍നിന്നു കണ്ടെത്തിയ ബൈസെന്റൈന്‍ കാലഘട്ടത്തിലെ ഏറ്റവും വലിയ നിധിശേഖരങ്ങളില്‍ ഒന്നാണിത്. വ്യത്യസ്ത ചക്രവര്‍ത്തിമാരുടെ ഭരണകാലത്തെ ആഭരണങ്ങളുടെയും സ്വര്‍ണ്ണ നാണയങ്ങളുടെയും സംയോജനത്തിലാണ് ഇതിന്റെ പ്രത്യേകത.
ഐഡന്‍ബര്‍ഗ് പറഞ്ഞു.

ചില നാണയങ്ങളില്‍ തുണിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. നിധിശേഖരം ഒളിപ്പിച്ചു വച്ചിരുന്ന തുണി സഞ്ചിയാണിത്.

ജസ്റ്റിന്‍ ഒന്നാമന്‍ ചക്രവര്‍ത്തിയുടെ (എഡി 518-527) ഭരണകാലം മുതല്‍ ഹെരാക്ളിയസ് ചക്രവര്‍ത്തിയുടെ (എഡി 610-613) ഭരണകാലം വരെയുള്ള നാണയങ്ങളാണിവയെന്ന് പറഞ്ഞു.

97 സ്വര്‍ണ്ണംനാണയങ്ങളാണ് ഈ സ്ഥലത്തുനിന്നും കണ്ടെത്തിയ ഏറ്റവും വലിയ നാണയ ശേഖരമായി ഇത് അടയാളപ്പെടുത്തുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.