കേരളത്തിലെ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ കണ്ടെത്താന്‍ സര്‍വ്വേ നടത്തും

Breaking News Kerala Top News

കേരളത്തിലെ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ കണ്ടെത്താന്‍ സര്‍വ്വേ നടത്തും
കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ കണ്ടെത്താന്‍ കേരളാ ന്യൂനപക്ഷ കമ്മീഷന്‍ സര്‍വ്വേ നടത്തും. കമ്മീഷന്‍ അംഗം വി.പി. ജോഷിയുടെ നേതൃത്വത്തില്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചു.

 

സര്‍വ്വേയ്ക്കായുള്ള ചോദ്യാവലിയും തയ്യാറാക്കിയിട്ടുണ്ട്. ഡിസംബറില്‍ സര്‍വ്വേ തുടങ്ങി മേയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിലെ മത ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക, സാമൂഹ്യ, വിദ്യാഭ്യാസ ക്ഷേമത്തിനായി സര്‍ക്കാര്‍ രൂപവല്‍ക്കരിച്ചതാണ് കേരളാ ന്യൂനപക്ഷ കമ്മീഷന്‍ ‍.

 

കേരളത്തിലെ ജനസംഖ്യയില്‍ 24.7 ശതമാനം മുസ്ളീങ്ങളും, 19 ശതമാനം പേര്‍ ക്രൈസ്തവരുമാണ്. മുസ്ളീം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ദേശീയ തലത്തില്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ ഒരു പരിധിവരെ പ്രയോജനപ്പെട്ടിട്ടുണ്ട്. കമ്മീഷന്‍ വിവിധ ക്രൈസ്തവ മേലദ്ധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തി.

 

സഭാ സംവിധാനങ്ങളുടെ പിന്തുണയോടെയാകും സര്‍വ്വേ നടത്തുക. ചോദ്യാവലിയും, ഇടപെടലുകളും മറ്റു കൂട്ടായ്മകളും വഴി എല്ലാവര്‍ക്കും എത്തിക്കും. ഈ വിവരങ്ങള്‍ ഒക്കെ സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് പുന:പരിശോധിച്ചായിരിക്കും റിപ്പോര്‍ട്ടിനായി ഉപയോഗിക്കുക.

Leave a Reply

Your email address will not be published.