ജീവിതം ആരംഭിക്കുന്നത് 80-ാം വയസ്സില്‍ ‍; ബൈബിള്‍ പരാമര്‍ശിച്ച് ട്രംപ്

ജീവിതം ആരംഭിക്കുന്നത് 80-ാം വയസ്സില്‍ ‍; ബൈബിള്‍ പരാമര്‍ശിച്ച് ട്രംപ്

Breaking News USA

ജീവിതം ആരംഭിക്കുന്നത് 80-ാം വയസ്സില്‍ ‍; ബൈബിള്‍ പരാമര്‍ശിച്ച് ട്രംപ്

വാഷിംഗ്ടണ്‍ ‍: ജീവിതം ആരംഭിക്കുന്നത് 80-താമത്തെ വയസ്സിലാണെന്ന് ബൈബിള്‍ പരാമര്‍ശിച്ചുകൊണ്ട് മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

2024-ലെ യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ട്രംപ് മത്സരിച്ചാല്‍ അദ്ദേഹത്തിന്റെ പ്രായത്തില്‍ ആശങ്ക പ്രകടിപ്പിച്ച പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്.

മോശെ 80-താമാത്തെ വയസ്സിലായിരുന്നു ഫറവോന്റെ സന്നിധിയില്‍ ചെന്ന് തന്റെ സ്വന്ത ജനം യിസ്രായേല്‍ മക്കളെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടതെന്ന് ട്രംപ് ബൈബിള്‍ പരാമര്‍ശിച്ചുകൊണ്ട് പറഞ്ഞു.

അടിച്ചമര്‍ത്തലുകളില്‍നിന്നും ഒരു മോചനം ആവശ്യപ്പെടുന്നത് 80-താമത്തെ വയസ്സില്‍
ഒരു തടസ്സമല്ല. ഈ സാഹചര്യം തന്നെ അമേരിക്കയില്‍ നിലനില്‍ക്കുന്നു. അമേരിക്കക്കാരില്‍ ഇതുപോലൊരു സന്ദേശം ആവശ്യമായിരിക്കുന്നു.

ക്രൈസ്തവരും, കണ്‍സര്‍വേറ്റീവ്സും സമാനമായ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ദൈവത്തിന് അമേരിക്കയുടെ ഭാവിയെക്കുറിച്ച് വ്യക്തമായ പദ്ധതിയുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ട്രംപിന് ഇപ്പോള്‍ 76 വയസ്സുണ്ട്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ അട്ടിമറി വിജയമായിരുന്നു നേടിയത്. ട്രംപിനെതിരെയുള്ള കുപ്രചരണങ്ങളും വിവാദങ്ങളും പ്രചാരണ ആയുധമാക്കിയായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്.

അപ്രതീക്ഷിത പരാജയം നേരിട്ട ട്രംപ് സുവിശേഷ വിഹിത സഭകളുടെയും, പാസ്റ്റര്‍മാരുടെയും ശക്തമായ പിന്തുണ നേടിയിരുന്നു. യിസ്രായേലുമായും നല്ല ബന്ധം സൂക്ഷിച്ചിരുന്നു.

അതുകൊണ്ടുതന്നെ ട്രംപിന്റെ പരാജയം ഒരു കനത്ത നഷ്ടമായി കരുതുന്ന നല്ലൊരു ശതമാനം അമേരിക്കക്കാരുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.