2023-ല്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പാസ്റ്ററിനു തീവ്രവാദികള്‍ മോചന ദ്രവ്യം ആവശ്യപ്പെടുന്നു

2023-ല്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പാസ്റ്ററിനു തീവ്രവാദികള്‍ മോചന ദ്രവ്യം ആവശ്യപ്പെടുന്നു

Africa Breaking News Others

2023-ല്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പാസ്റ്ററിനു തീവ്രവാദികള്‍ മോചന ദ്രവ്യം ആവശ്യപ്പെടുന്നു

ബോര്‍ണോ: 2023 മാര്‍ച്ചില്‍ നൈജീരിയായിലെ ബോര്‍ണോ സംസ്ഥാനത്ത് വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട പാസ്റ്ററുടെ ജീവനു വിലപേശി ഇസ്ളാമിക തീവ്രവാദികള്‍.

ഇസ്ളാമിക തീവ്രവാദി സംഘടനയായ ബോകോ ഹറാമാണ് തങ്ങളുടെ കസ്റ്റഡിയില്‍ കഴിയുന്ന പാസ്റ്റര്‍ക്ക് പോള്‍ മൂസ (59) ഭാര്യ സാറാ (50) എന്നിവരെ തോക്കിനു മുമ്പില്‍ നിര്‍ത്തി മോചന ദ്രവ്യം ആവശ്യപ്പെടുന്നത്.

സായുധ, മുഖംമൂടി ധരിച്ച ഒരു തീവ്രവാദി തന്റെ പിന്നില്‍ നില്‍ക്കുന്നതിനാല്‍ പാസ്റ്റര്‍ പോള്‍ മൂസ തന്റെ ജീവനുവേണ്ടി അപേക്ഷിക്കുന്നതിന്റെ വീഡിയോ ബോക്കോ ഹറാം തന്നെ അടുത്തിടെ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റു ചെയ്യുകയായിരുന്നു.

2015-ല്‍ ലിബിയയിലെ ഒരു കടല്‍ തീരത്ത് ഇസ്ളാമിക സ്റ്റേറ്റ് സംഘം തലയറുത്ത് കൊലപ്പെടുത്തിയ 21 ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രിസ്ത്യാനികള്‍ ധരിച്ചിരുന്ന ഓറഞ്ച് ജംപ്സ്യൂട്ടുകളെ അനുസ്മരിപ്പിക്കുന്ന ഓറഞ്ച് നിറത്തിലുള്ള വസ്ത്രമാണ് വീഡിയോയില്‍ പാസ്റ്ററും ധരിച്ചിരിക്കുന്നത്.

പാസ്റ്ററുടെ കുടുംബത്തോട് 200 മില്യണ്‍ നൈജീരിയന്‍ നൈറ അല്ലെങ്കില്‍ ഏകദേശം 1,30,000 ഡോളര്‍ നല്‍കണമെന്നാണ് തീവ്രവാദികളുടെ ആവശ്യം.

അല്ലെങ്കില്‍ പാസ്റ്റര്‍ കൊല്ലപ്പെടും. ഈ വീഡിയോ ഇപ്പോള്‍ വൈറലായി. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.