യിസ്രായേല്‍ കൂടുതല്‍ ശക്തമാകുന്നു: ഗോലാന്‍ കുന്നുകളും പിടിച്ചടക്കി
ടെല്‍ അവീവ്: ബഷാര്‍ അല്‍ അസാദിനെ പുറത്താക്കി വിമത സേന ഭരണം കൈയ്യിലാക്കിയതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ മാറ്റത്തില്‍ നേട്ടം കൊയ്ത് യിസ്രായേല്‍.
വര്‍ഷങ്ങളായുള്ള തര്‍ക്ക ഭൂമിയായ ഗോലാന്‍ കുന്നുകളില്‍ യിസ്രായേല്‍ കുടിയേറ്റക്കാരുടെ എണ്ണം ഇരട്ടിയിലധികം ആയിട്ടുണ്ടെന്നു യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമീന്‍ നെതന്യാഹു പ്രഖ്യാപിച്ചു.
ഇതിനായി 1.1 കോടി ഡോളറിന്റെ പദ്ധതി യിസ്രായേല്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 1967-ലെ യുദ്ധത്തില്‍ സിറിയയില്‍നിന്ന് യിസ്രായേല്‍ പിടിച്ചെടുത്തതാണ് ഗോലാന്‍ കുന്നുകള്‍. അന്താരാഷ്ട്ര നിയമ പ്രകാരം ഇത് സിറിയന്‍ പ്രദേശമാണ്.
സൌദി, ഖത്തര്‍, യുഎ.ഇ. തുടങ്ങിയ അറബ് രാജ്യങ്ങള്‍ യിസ്രായേലി നീക്കത്തെ അപലപിച്ചു. ഗോലാനില്‍ 1973-ലെ യു.എന്‍. മദ്ധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം സൈനിക സാന്നിദ്ധ്യം ഒഴിവാക്കിയ മൌണ്ട് ഹെര്‍മ്മോന്‍ ഉള്‍പ്പെടുന്ന മേഖലയിലേക്ക് സിറിയയിലെ ഭരണകൂട മാറ്റത്തെത്തുടര്‍ന്ന് യിസ്രായേലി സൈന്യം ഇരച്ചു കയറിയിരുന്നു.
സിറിയയുടെ സൈനിക സന്നാഹങ്ങളും ആയുധ ശേഷിയും കഴിഞ്ഞ ദിവസങ്ങളില്‍ നശിപ്പിക്കുകയും ചെയ്തു.
നിലവില്‍ 30-ഓളം സെറ്റില്‍മെന്റുകളിലായി 31,000 ലധികം പേര്‍ ഗോലാന്‍ കുന്നുകളില്‍ താമസിക്കുന്നുണ്ട്. ഗോലാന്‍ ശക്തിപ്പെടുന്നത് യിസ്രായേല്‍ രാഷ്ട്രത്തെ ശക്തിപ്പെടുത്തുന്നതിനു തുല്യമാണെന്ന് നെതന്യാഹു പ്രതികരിച്ചു.

