നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണമെന്നു ഹൈക്കോടതി

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണമെന്നു ഹൈക്കോടതി

Breaking News India Kerala

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണമെന്നു ഹൈക്കോടതി
കൊച്ചി: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണമെന്നു ഹൈക്കോടതി.

വാണിജ്യ ആവശ്യത്തിനു കെട്ടിടം പണിതശേഷം ആരാധനാലയമായി മാറ്റാന്‍ അനുമതി തേടിയുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഈ നിരീക്ഷണം.

അനുമതിയില്ലാതെ ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയോടും സംസ്ഥാന പോലീസ് മേധാവിയോടും കോടതി നിര്‍ദ്ദേശിക്കുകയുണ്ടായി.

അമരമ്പലം പഞ്ചായത്തിലെ വാണിജ്യ കെട്ടിടം ആരാധനാലയമാക്കാന്‍ അനുമതി തേടി മലപ്പുറത്തെ നൂറുല്‍ ഇസ്ളാമിക് സാംസ്ക്കാരിക സംഘം നല്‍കിയ അപേക്ഷ ജില്ലാ കളക്ടര്‍ തള്ളിയിരുന്നു.

ഇതിനെതിരെയാണ് സംഘടന ഹൈക്കോടതിയെ സമീപിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സാഹചര്യങ്ങളില്‍ മാത്രമേ ആരാധനാലയങ്ങള്‍ക്ക് ഇത്തരം പ്രവര്‍ത്തനാനുമതി നല്‍കാന്‍ കഴിയുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.

അപേക്ഷ പരിഗണിക്കുമ്പോള്‍ സമാനമായ ആരാധനാലയങ്ങള്‍ തമ്മിലുള്ള ദൂരപരിധി പരിശോധിക്കണം. മറ്റാവശ്യത്തിനു കെട്ടിടം പണിതശേഷം ആരാധനാലയമാക്കാന്‍ ആവശ്യപ്പെടരുതെന്നു സര്‍ക്കാര്‍ വിജ്ഞാപനമിറക്കണം.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി അനുമതി നല്‍കുകയാണെങ്കില്‍ അത് പോലീസ്, ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാകണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.