ലോകാവസാനം പ്രവചിച്ച് വിശ്വാസികളെ പറ്റിച്ച ദുരുപദേശയ്ക്ക് ജയില്‍ ശിക്ഷ

ലോകാവസാനം പ്രവചിച്ച് വിശ്വാസികളെ പറ്റിച്ച ദുരുപദേശയ്ക്ക് ജയില്‍ ശിക്ഷ

Breaking News Global Top News

ലോകാവസാനം പ്രവചിച്ച് വിശ്വാസികളെ പറ്റിച്ച ദുരുപദേശയ്ക്ക് ജയില്‍ ശിക്ഷ
സോള്‍ ‍: ലോകം അവസാനിക്കാന്‍ പോകുന്നു എന്ന് വിശ്വസിപ്പിച്ച് 400 അനുയായികളെ ഫിജിയിലേക്കു കടത്തി ഒളിവില്‍ പാര്‍പ്പിക്കുകയും പീഢിപ്പിക്കുകയും ചെയ്ത ദക്ഷിണ കൊറിയയിലെ ദുരുപദേശ സഭയുടെ സീനിയര്‍ പാസ്റ്റര്‍ ഷിന്‍ ഓക്ജുവിനാണ് കോടതി ആറു വര്‍ഷം തടവുശിക്ഷ വിധിച്ചത്.

തട്ടിക്കൊണ്ടുപോകല്‍ ‍,ബാലപീഢനം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ദക്ഷിണ കൊറിയന്‍ കോടതി ശിക്ഷ വിധിച്ചത്. താന്‍ സ്ഥാപിച്ച ഗ്രേസ് റോഡ് ചര്‍ച്ച് എന്ന സഭയിലെ വിശ്വാസികളായിരുന്നു തട്ടിക്കൊണ്ടുപോകലിന് ഇരയായവര്‍ ‍. കൊറിയയില്‍ ക്ഷാമം, ദുരന്തം എന്നിവ അതിജീവിക്കാനെന്ന പേരിലാണ് 2014-ല്‍ ആളുകളെ ഫിജിയിലേക്കു കടത്തിയത്.

കുടുംബത്തെപ്പോലും ഉപേക്ഷിച്ച് ഓക്ജുവിനും സംഘത്തിനുമൊപ്പം യാത്ര തിരിച്ചവര്‍ക്ക് ഫിജിയില്‍ കഷ്ടകാലമായിരുന്നു. ക്രൂരമായ പീഢനം ഏറ്റുവാങ്ങേണ്ടിവന്നു. എതിര്‍ത്തവരെ കഠിനമായി ഉപദ്രവിച്ചു. ഫിജിയില്‍ സഭാ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് രക്ഷപെട്ടു തിരികെ വന്നവര്‍ പിന്നീട് മൊഴി നല്‍കി.

ഇവര്‍ക്കു ലഭിച്ച ശിക്ഷ കുറവാണെന്നു പരാതിക്കാരായ മുന്‍ അനുയായികള്‍ പറഞ്ഞു. 2002-ലാണ് ഓക്ജു ഗ്രേസ് റോഡ് സഭ സ്ഥാപിച്ചത്. ദക്ഷിണ കൊറിയയിലും ഫിജിയിലുമായി നൂറുകണക്കിനു വിശ്വാസികളുണ്ട്. ഈ സഭയില്‍ ‍. ക്രൈസ്തവ സഭയാണെന്നു തോന്നിപ്പിച്ചുകൊണ്ടാണ് ആളുകളെ കൂട്ടിയിരുന്നത്.

കൊറിയയില്‍ ക്ഷാമം ഉണ്ടാകും അതുകൊണ്ട് ഫിജിയില്‍ സുരക്ഷിതമായി കഴിയാം. ബൈബിളിലെ വാഗ്ദത്ത ദേശത്തിന്റെ കേന്ദ്രമാണ് ഇവിടം എന്നു വിശ്വാസികളെ പറഞ്ഞു വിശ്വസിപ്പിച്ചാണ് അടിമകളെപ്പോലെ വച്ചിരുന്നത്. ദുരുപദേശം പ്രചരിപ്പിക്കുന്ന ഓക്ജുവിന്റെ സഭയില്‍ നിരവധി ദുരുപദേശ പാസ്റ്റര്‍മാരുണ്ട്.

ഫിജിയിലെ എല്ലായിടത്തും വ്യാപാര സമുച്ചയങ്ങളും, കൃഷി ഫാമുകളും, റസ്റ്റോറന്റ്, ബ്യൂട്ടി സലൂണുകള്‍ തുടങ്ങിയവ സ്ഥാപിക്കുകയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ ഏറെ കുറെ വിജയിക്കുകയും ചെയ്തു.

ബിസിനസ്സ് സാമ്രാജ്യത്തിനു പങ്കാളികളായി നിരവധി ആളുകളെ ആകര്‍ഷിക്കുകയും ചെയ്തു. അന്ത്യകാലത്ത് ദുരുപദേശക്കാര്‍ എഴുന്നേല്‍ക്കുമെന്നു വിശുദ്ധ ബൈബിളില്‍ കാണുവാന്‍ സാധിക്കുന്നു. നമ്മുടെ നാട്ടിലെ ന്യൂ ജനറേഷന്‍ ‍, പ്രോസ്പിരിറ്റി തിയോളജി മോഡലിലാണ് പ്രവര്‍ത്തനം.