50 വര്‍ഷത്തിനുശേഷം ടെമ്പിള്‍ മൌണ്ടില്‍ യിസ്രായേല്‍ പതാക പറന്നു

Breaking News Middle East Top News

50 വര്‍ഷത്തിനുശേഷം ടെമ്പിള്‍ മൌണ്ടില്‍ യിസ്രായേല്‍ പതാക പറന്നു
യെരുശലേം: നീണ്ട അമ്പതു വര്‍ഷത്തിനുശേഷം യെരുശലേമിലെ ടെമ്പിള്‍ മൌണ്ടില്‍ യിസ്രായേല്‍ പതക പാറിപ്പറന്നു.

ഈ ചരിത്ര ദൌത്യം നിവര്‍ത്തീകരിച്ചത് ചൈനീസ് ക്രിസ്ത്യാനികള്‍ ‍. 1967 മെയ് 29-ന് യിസ്രായേലിനെതിരെ ഈജിപ്റ്റിലെ നാസറിന്റെ നേതൃത്വത്തില്‍ അറബി രാഷ്ട്രങ്ങള്‍ ഒന്നടങ്കം യിസ്രായേലിനെതിരെ യുദ്ധത്തിനു വന്നു. 6 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ യിസ്രായേല്‍ വിജയിക്കുകയും യെരുശലേമിന്റെ നല്ലൊരു വിഭാഗം യിസ്രായേല്‍ മോചിപ്പിക്കുകയും ചെയ്തിരുന്നു.

യഹൂദന്റെ എല്ലാമായ പഴയ യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലത്ത് മുസ്ളീങ്ങളുടെ മോസ്ക്കാണ് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം ടെമ്പിള്‍ മൌണ്ട് എന്നാണ് അറിയപ്പെടുന്നത്. ഇവിടെ യഹൂദന്മാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ഈ സ്ഥലത്ത് ഏപ്രില്‍ 11-ന് ബുധനാഴ്ച ഒരു സംഘം ചൈനീസ് ടൂറിസ്റ്റുകള്‍ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ യിസ്രായേലിന്റെ രാഷ്ട്ര പതാക ഇവിടെ ഉയര്‍ത്തിപ്പിടിച്ച് ചരിത്രം കുറിക്കുകയായിരുന്നു. “ഞങ്ങള്‍ യിസ്രായേലിനൊപ്പം” എന്ന് അവര്‍ ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു പതാക ഉയര്‍ത്തിപ്പിടിച്ചതിലൂടെ ചെയ്തത്. യഹൂദന്മാരുടെ നഷ്ടപ്പെട്ട ദൈവാലയം പുനര്‍നിര്‍മ്മിക്കുവാനുള്ള എല്ലാ സജ്ജീകരണങ്ങളും, തയ്യാറെടുപ്പുകളും അതിന്റെ അന്തിമ ഘട്ടത്തിലേക്കു എത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് യിസ്രായേലിന് എക്യദാര്‍ഷ്ട്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു സംഘം ചൈനീസ് ക്രൈസ്തവര്‍ കാണിച്ച ധീരത യഹൂദന്മാര്‍ക്കും ക്രൈസ്തവ ലോകത്തിനുംതന്നെയും ഒരു നിമിഷം അമ്പരപ്പുളവാക്കി.

ബൈബിളിലെ ചരിത്ര പ്രാധാന്യമുള്ള ഈ സ്ഥലം യഹൂദന്മാര്‍ക്ക് ഏറ്റവും പ്രീയപ്പെട്ടതും അവരുടെ മനസ്സില്‍ ഏറ്റവും കൂടുതലായിട്ടുള്ള പൈതൃകസ്വത്തുമാണ്. “അനന്തരം ശലോമോന്‍ യെരുശലേമില്‍ തന്റെ അപ്പനായ ദാവീദിനു യഹോവ പ്രത്യക്ഷമായ മോറിയ പര്‍വ്വതത്തില്‍ യെബൂസ്യനായ ഓര്‍ന്നാന്റെ കളത്തിങ്കല്‍ ദാവീദ് വട്ടംകൂടിയരുന്ന സ്ഥലത്ത് യഹോവയുടെ ആലയം പണിവാന്‍ തുടങ്ങി”. (2 ദിന. 3:1) എന്നു ബൈബിളില്‍ വ്യക്തമാക്കുന്നു. യഹൂദന് തന്റെ ചിരകാലസ്വപ്നമായ മൂന്നാം യെരുശലേം ദൈവാലയം പണിയുവാനുള്ള സമയം ഏറ്റവും അടുത്തിരിക്കുന്നു.

പക്ഷേ അതിനു മുമ്പ് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ മേഘപ്രത്യക്ഷത നടക്കണം. വിശുദ്ധ മണവാട്ടിയായ ദൈവസഭ ക്രിസ്തുവിനോടുകൂടെ ചേര്‍ക്കപ്പെടണം. കര്‍ത്താവിന്റെ രണ്ടാം മടങ്ങിവരവ് ഏറ്റവും ആസന്നമായി എന്നു ഈ സംഭവങ്ങള്‍ തെളിയിക്കുന്നു.