ഇനി മനുഷ്യര്‍ക്ക് അത്ഭുത ഭക്ഷണം

ഇനി മനുഷ്യര്‍ക്ക് അത്ഭുത ഭക്ഷണം

Articles Cookery Health

ഇനി മനുഷ്യര്‍ക്ക് അത്ഭുത ഭക്ഷണം; നിര്‍മ്മിക്കുന്നത് വൈദ്യുതിയും, ജലവും, വായുവും കൊണ്ട്

പുത്തന്‍ യുഗത്തില്‍ മനുഷ്യര്‍ സോളാര്‍ നിര്‍മ്മിത വസ്തുക്കളുടെ ഉപയോഗത്തിലാണല്ലോ. കഴിക്കാന്‍ ഭക്ഷണവും ഇനി സോളാര്‍ നിര്‍മ്മിതം. പ്രകൃതിക്ക് ഏറ്റവും അനുയോജ്യമായ രീതിയില്‍ കൃത്രിമമായി ഉല്‍പ്പാദിപ്പിക്കുന്ന പ്രോട്ടീന്‍ സമ്പുഷ്ട ആഹാരത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.

വൈദ്യുതിയും ജലവും വായുവും കൊണ്ട് നിര്‍മ്മിക്കുന്ന ഈ ആഹാരം മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും ഉചിതമായിരിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍ ‍. ജലത്തിലൂടെ വൈദ്യുതി കടത്തി വിടുമ്പോള്‍ ഹൈഡ്രജനും കാര്‍ബണ്‍ഡൈഓക്സൈഡും ഉണ്ടാകുന്നു.

ഇതില്‍ നിന്നാണ് സോളിന്‍ എന്നു പേരിട്ടിരിക്കുന്ന അത്ഭുത ഭക്ഷണം ഉത്പാദിപ്പിക്കുന്നത്. ഉണങ്ങിയ പൌഡറില്‍ 50 ശതമാനത്തോളം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്.

ഇത് കാഴ്ചയിലും രുചിയിലും ഗോതമ്പ് പൊടിക്ക് സമാനമായിരിക്കും. എല്ലാ തരത്തിലുള്ള ആഹാരക്രമം പിന്തുടരുന്നവര്‍ക്കും സോളിന്‍ കഴിക്കാന്‍ കഴിയുമെന്നാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഫിന്‍ലാന്റിലെ വി.റ്റി. ടെക്നിക്കല്‍ റിസേര്‍ച്ച് സെന്റര്‍ ‍, ദി ലാപ്പീന്‍ റാണ്ട യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി എന്നിവിടങ്ങളിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

എല്ലാ അര്‍ത്ഥത്തിലും ഒരു പുതിയ മാംസ്യാഹാരമാണ് സോളിന്‍ ‍. ഇപ്പോള്‍ വിപണിയിലുള്ള മറ്റ് ആഹാരപദാര്‍ത്ഥങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സോളിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ ജലത്തെയും മണ്ണിനെയും ആശ്രയിച്ചു ചെയ്യുന്ന ഒരു കൃഷി രീതികളും ആവശ്യമില്ലെന്നാണ് സോളാര്‍ ഫുഡിന്റെ ചീഫ് എക്സിക്യൂട്ടീവായ ഡോ. പാസി വൈനിക പറയുന്നത്.

ഹൈഡ്രജനെയും കാര്‍ബണ്‍ ഡൈഓക്സൈഡിനെയും കലോറികളാക്കി മാറ്റുന്ന പ്രക്രീയയാണ് സോളിന്‍ ഉല്‍പ്പാദനത്തിലൂടെ നടക്കുന്നത്. 2021 അവസാനത്തോടെ ആദ്യത്തെ സോളിന്‍ ഫാക്ടറി സ്ഥാപിക്കാന്‍ കഴിയുമെന്ന് കണക്കാക്കുന്നു. 2022-ല്‍ രണ്ടു മില്യണ്‍ ഭക്ഷണം ഓരോ വര്‍ഷവും നിര്‍മ്മിക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.