കറി മസാലകളിലെ വിഷാംശം: അനുവദനീയ പരിധിയില്‍നിന്നും പത്തു മടങ്ങ് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി: കറിമസാലകളിലെ രാസവസ്തുക്കളുടെ അളവ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിട്ടി ഓഫ് ഇന്ത്യ (എഫ്എസ്എസ് ഐ) നിര്‍ദ്ദേശിച്ചതില്‍നിന്നും പത്തു മടങ്ങോളം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്.
ഒരു കിലോയില്‍ 0.01 മില്ലി ഗ്രാമില്‍നിന്നും 0.10 മില്ലി ഗ്രാമായി ഉയര്‍ത്തിയെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ പറയുന്നു. വിദേശങ്ങളിലേക്ക് കറി മസാല കയറ്റുമതി ചെയ്യുന്ന കമ്പനികള്‍ക്ക് കൂടുതല്‍ തിരിച്ചടിയാകുമെന്നും ഉല്‍പ്പന്നങ്ങള്‍ തിരിച്ചയയ്ക്കുന്ന സാഹചര്യം രാസവസ്തുക്കളുടെ അളവ് കൂടുതലുള്ള മസാലകള്‍ ഇറക്കുമതി ചെയ്യേണ്ട സ്ഥിതിവിശേഷവും ഉണ്ടായേക്കുമെന്നു പെസ്റ്റിസൈഡ് ആക്ഷന്‍ നെറ്റ് വര്‍ക്ക് സിഇഒ ദിലീപ് കുമാര്‍ പറഞ്ഞു.
പ്രമുഖ കറിമസാല ബ്രാന്‍ഡുകളില്‍ ചിലതില്‍ എഥിലിന്‍ ഓക്സൈഡ് ഉണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് ഹോങ്കോങ്ങിലെ ഭക്ഷ്യ നിയന്ത്രണ വകുപ്പ് ഇവയ്ക്ക് നിരേധനം ഏര്‍പ്പെടുത്തിയിരുന്നു.
രാസവസ്തുക്കളുടെ അളവില്‍ വലിയ വ്യത്യാസം വരുത്തിയില്ലെങ്കില്‍ എന്ത് വസ്തുതയുടെ അടിസ്ഥാനത്തിലാണെന്ന വിവരം എഫ്എസ്എസ്ഐ പുറത്തുവിടണമെന്നു സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് പദ്ധതിയുടെ ഭക്ഷ്യ വികസന ഡയറക്ടര്‍ അമിത് ഖുറാന്‍ ആവശ്യപ്പെട്ടു.
അളവ് വര്‍ദ്ധിപ്പിച്ചത് ഉപഭോക്താക്കളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

