മനുഷ്യ-മൃഗ സങ്കര ജീവിയെ സൃഷ്ടിക്കാന്‍ ജപ്പാന്‍ ശാസ്ത്രജ്ഞര്‍

മനുഷ്യ-മൃഗ സങ്കര ജീവിയെ സൃഷ്ടിക്കാന്‍ ജപ്പാന്‍ ശാസ്ത്രജ്ഞര്‍

Articles Breaking News Global

മനുഷ്യ-മൃഗ സങ്കര ജീവിയെ സൃഷ്ടിക്കാന്‍ ജപ്പാന്‍ ശാസ്ത്രജ്ഞര്‍
ടോക്യോ: മനുഷ്യ-മൃഗ സങ്കര ജീവിയെ സൃഷ്ടിക്കാനുള്ള പരീക്ഷണത്തിന്റെ ഭാഗമായി മനുഷ്യാവയവങ്ങള്‍ മൃഗങ്ങളില്‍ വളര്‍ത്തിയെടുക്കാനുള്ള വിവാദ ഗവേഷണ പദ്ധതിയുമായി ജപ്പാനിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ രംഗത്ത്.

ഇതിനുള്ള പ്രാരംഭ പരീക്ഷണങ്ങള്‍ക്ക് ജപ്പാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പരിഷ്ക്കരിച്ച മൃഗ ഭ്രൂണങ്ങളില്‍ മനുഷ്യ കോശം വച്ചു പിടിപ്പിച്ച് അവയവങ്ങള്‍ വളര്‍ത്തിയെടുക്കാനാണ് ശാസ്ത്രജ്ഞരുടെ നീക്കം. മനുഷ്യ കോശങ്ങള്‍ മൃഗങ്ങളില്‍ വച്ചു പിടിപ്പിക്കാനുള്ള നിയമപരമായ തടസ്സം ജപ്പാന്‍ എടുത്തു കളഞ്ഞശേഷമാണ് ഇത്തരമൊരു നടപടി.

മനുഷ്യ ഭ്രൂണം മൃഗ കോശവുമായി ചേര്‍ത്താല്‍ 14 ദിവസത്തിനകം നശിപ്പിക്കണമെന്നായിരുന്നു പഴയ നിയമം. ഭ്രൂണം മൃഗങ്ങളുടെ ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കാനും വിലക്കുണ്ടായിരുന്നു. ഈ രണ്ടു തടസ്സവും കഴിഞ്ഞ മാര്‍ച്ചില്‍ നിയമപരമായി ഒഴിവാക്കിയതോടെയാണ് പുതിയ ഗവേഷണത്തിനുള്ള വഴി തുറന്നത്.

ശാസ്ത്രജ്ഞരുടെ വ്യക്തിപരമായി പെര്‍മിറ്റ് എടുത്ത് ഇത്തരം സങ്കീര്‍ണ്ണ പരീക്ഷണങ്ങള്‍ നടത്താമെന്നാണ് ഇപ്പോഴത്തെ നിയമം. ഇതിനെത്തുടര്‍ന്ന് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ജനിതക വിഭാഗം പ്രൊഫസര്‍ എരോമിത്സു നകാവുചാക്കാണ് നിര്‍ണ്ണായക പരീക്ഷണത്തിന് അനുമതി നല്‍കിയത്.

പരീക്ഷണത്തിന്റെ ഫലത്തിനായിഏകദേശം പത്തുവര്‍ഷമെങ്കിലുമെടുക്കേണ്ടി വരുമെന്നാണ് ഇദ്ദേഹം പറയുന്നത്. ആഗ്നേയ ഗ്രന്ഥി ഇല്ലാത്ത എലി, പന്നി, എന്നിവയുടെ ഭ്രൂണം സൃഷ്ടിക്കുകയാണ് ആദ്യഘട്ടം. ഇത് പ്രത്യേക മനുഷ്യ കോശവുമായി ചേര്‍ത്തുവച്ച് ഗര്‍ഭാശയത്തിലേക്കു മാറ്റും.

ജനിതശാസ്ത്ര സിദ്ധാന്ത പ്രകാരം അപ്പോള്‍ മനുഷ്യനില്‍ പാന്‍ക്രിയാസ് സൃഷ്ടിക്കപ്പെടണം. ഇത്തരം സൃഷ്ടികളെ മനുഷ്യ-മൃഗ സങ്കരമായി കാണാനാവില്ലെന്നു ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.