ഛത്തീസ്ഗഢില്‍ പാസ്റ്ററേയും ഭാര്യയേയും തീവെച്ചു കൊല്ലാന്‍ ശ്രമം

Breaking News India

ഛത്തീസ്ഗഢില്‍ പാസ്റ്ററേയും ഭാര്യയേയും തീവെച്ചു കൊല്ലാന്‍ ശ്രമം
റായ്പൂര്‍ ‍: ഹീന്ദു വര്‍ഗ്ഗീയ ശക്തികളുടെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഛത്തീസ്ഗഢിലെ റായ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരെ വീണ്ടും ആക്രമണം.

 

ബസ്തര്‍ ജില്ലയില്‍ ടോക്കപാലിലെ കാരഞ്ഞി മാട്ടഗുഡി ഗ്രാമത്തില്‍ ഏപ്രില്‍ 17-ന് ഞായറാഴ്ച സഭായോഗത്തില്‍ അജ്ഞാതരായ രണ്ടു ആയുധധാരികള്‍ അതിക്രമിച്ചു കയറി സഭായോഗം അലങ്കോലപ്പെടുത്തുകയും സഭാഹാളിനുള്ളില്‍ പെട്രോളൊഴിച്ചു കത്തിക്കുകയും ചെയ്തു. സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ ദീനബന്ധു സെമിലിന്റെയും 7 മാസം ഗര്‍ഭിണിയായ തന്റെ ഭാര്യ മീനയുടെയും ദേഹത്തി അക്രമികള്‍ പെട്രോള്‍ ഒഴിച്ചശേഷം ‘ജയ് ശ്രീറാം’ തുടങ്ങിയ ഹൈന്ദവ ശരണ ഗീതങ്ങള്‍ പാടുവാന്‍ ഭീഷണി മുഴക്കുകയും ചെയ്തു. ദൈവത്തിന്റെ കൃപയാല്‍ പാസ്റ്ററും ഭാര്യയും മറ്റുള്ളഴരും പുറത്തേക്കോടി രക്ഷപെടുകയാണുണ്ടായത്.

 

അക്രമികള്‍ സഭാ ഹാളിനു തീകൊളുത്തി ഫര്‍ണീച്ചറുകള്‍ ‍, മൈക്ക് സെറ്റ്, പായ, ബൈബിളുകള്‍ ‍, മറ്റു പുസ്തകങ്ങള്‍ എന്നിവ കത്തിച്ചു ചാമ്പലാക്കിയതായി ഛത്തീസ്ഗഢ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്‍റ് അരുണ്‍ പന്നലാല്‍ പറഞ്ഞു. മുമ്പും റായ്പൂര്‍ മേഖലയില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.

 

കഴിഞ്ഞ മാര്‍ച്ച് മാസത്തിലും മറ്റൊരിടത്ത് സഭാ ആരാധനയ്ക്കിടയില്‍ വര്‍ഗ്ഗീയവാദി ആക്രമണം നടന്നിരുന്നു. സംഭവത്തെത്തുടര്‍ന്ന് വിശ്വാസികള്‍ ഭീതിയിലാണ്. വിവരം അറിഞ്ഞെത്തിയ പോലീസ് സഭാഹാളിനു സംരക്ഷണം ഏര്‍പ്പെടുത്തി. വാളും കത്തിയും വടികളുമായാണ് രണ്ടുപേര്‍ എത്തി ആക്രമണം നടത്തിയതെന്നും പോലീസ് പറഞ്ഞു. പ്രതികള്‍ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.