ഗവേഷകര്‍ പറയുന്നു, ഇതു യേശു കുരുടനെ സൗഖ്യമാക്കിയ ശീലോഹാം കുളം തന്നെ

Breaking News Middle East Top News

ഗവേഷകര്‍ പറയുന്നു, ഇതു യേശു കുരുടനെ സൗഖ്യമാക്കിയ ശീലോഹാം കുളം തന്നെ
യെരുശലേം: യേശു പരസ്യ ശുശ്രൂഷാകാലത്ത് കുരുടന് കാഴ്ച നല്‍കിയ സംഭവ കഥയിലെ ശീലോഹാം കുളം ഗവേഷകര്‍ കണ്ടെത്തി.

 

യെരുശലേമില്‍ ദാവീദിന്റെ നഗരത്തിന്റെ തെക്കു ഭാഗത്തായി ടെമ്പിള്‍ മൗണ്ടിനു സമീപം മലിന ജലമൊഴുകുന്ന പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിലാണ് ശീലോഹാം കുളത്തിന്‍റെ സ്ഥാനം ഗവേഷകര്‍ കണ്ടെത്തിയത്. 225 അടി നീളവും ചതുര്‍ഭുജവുമായുള്ള കുളമാണ് കണ്ടെത്തിയത്.

 

ഇവിടെ ബയസെന്റൈന്‍ കാലഘട്ടത്തില്‍ എ.ഡി. 400-നും 460നും ഇടയില്‍ ശീലോഹാം കുളത്തിനോടു ചേര്‍ന്ന് ഒരു ക്രൈസ്തവ ആരാധനാലയവും പണി കഴിപ്പിച്ചിരുന്നതായി ഗവേഷകര്‍പറയുന്നു. പുതിയ നിയമത്തില്‍ യോഹന്നാന്റെ സുവിശേഷം 9-ാം അദ്ധ്യായത്തില്‍ യേശു ഈ സ്ഥലത്തുകൂടി കടന്നു പോയപ്പോള്‍ പിറവിയിലെ കുരുടനായ ഒരു മനുഷ്യനെ ശിഷ്യന്മാര്‍ പരിചയപ്പെടുത്തിയപ്പോള്‍ അവന് യേശു അത്ഭുത വിടുതല്‍ നല്‍കിയതായി രേഖപ്പെടുത്തിയിരിക്കുന്നു.

 

“ദൈവ പ്രവര്‍ത്തി അവങ്കല്‍ വെളിവാകേണ്ടതിനത്രേ അവന്‍ കുരുടനായതെന്ന്” യേശു പറഞ്ഞ ശേഷം നിലത്തു തുപ്പി, തുപ്പല്‍ കൊണ്ടു ചേറുണ്ടാക്കി, ചേറു അവന്റെ കണ്ണില്‍ പൂശി, നീ ചെന്നു ശീലോഹാം കുളത്തില്‍ കഴുക എന്നു പറഞ്ഞത് (വാക്യം 1-7) ല്‍ നാം വായിക്കുന്നു. അന്നു മുതല്‍ ഇന്നു വരെയും ശീലോഹാം കുളം ക്രൈസ്തവര്‍ക്ക് പരിചിതമാണ്. യിസ്രായേല്‍ പുരാവസ്തു ഗവേഷകരായ റോണി റെയ്ക്ക്, ഏലി ഷുക്രോണ്‍ എന്നിവരടങ്ങുന്ന സംഘമാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.

 

2 ദിനവൃത്താന്ത പുസ്തകത്തില്‍ 32-ാം അദ്ധ്യായത്തില്‍ ഹിസ്ക്കിയാവ് ഉറവകള്‍ നിര്‍മ്മിച്ചതും ഈ കുളവുമായി ബന്ധപ്പെട്ടാണെന്ന് ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു. 19-ാം നൂറ്റാണ്ടില്‍ ആണ് ചില ഗവേഷകര്‍ ഇത് ശീലോഹാം കുളമാണെന്ന് വിശ്വസിച്ചതെങ്കിലും അങ്ങനെ ഉറപ്പിച്ചു പറഞ്ഞിരുന്നില്ല. ഉല്‍ഖനന സമയത്ത് ഗവേഷകര്‍ ആദ്യം രണ്ടു കല്‍പ്പടവുകള്‍ കണ്ടിരുന്നു. തുടര്‍ന്നു നടത്തിയ ഖനനത്തിലാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്.

1 thought on “ഗവേഷകര്‍ പറയുന്നു, ഇതു യേശു കുരുടനെ സൗഖ്യമാക്കിയ ശീലോഹാം കുളം തന്നെ

  1. You can definitely see your expertise in the effort you are submitting. The area wants additional ardent internet writers as you who seem to usually are not frightened to mention the direction they feel aplikasi berita saham terkini. Constantly go after the coronary heart.

Leave a Reply

Your email address will not be published.