യെരുശലേമാണ് സ്ഥലം: യു.എസ്. മാതൃകയില്‍ എംബസികള്‍ യഹൂദ തലസ്ഥാനത്തേക്കു മാറ്റാന്‍ യിസ്രായേല്‍ രാഷ്ട്രങ്ങളോടു ആവശ്യപ്പെട്ടു

യെരുശലേമാണ് സ്ഥലം: യു.എസ്. മാതൃകയില്‍ എംബസികള്‍ യഹൂദ തലസ്ഥാനത്തേക്കു മാറ്റാന്‍ യിസ്രായേല്‍ രാഷ്ട്രങ്ങളോടു ആവശ്യപ്പെട്ടു

Asia Breaking News USA

യെരുശലേമാണ് സ്ഥലം: യു.എസ്. മാതൃകയില്‍ എംബസികള്‍ യഹൂദ തലസ്ഥാനത്തേക്കു മാറ്റാന്‍ യിസ്രായേല്‍ രാഷ്ട്രങ്ങളോടു ആവശ്യപ്പെട്ടു

യെരുശലേം: 2018-ല്‍ യു.എസ് എംബസി യെരുശസേമിലേക്കു മാറ്റിയതിനുശേഷം നിരവധി രാജ്യങ്ങള്‍ ഇത് പിന്തുടര്‍ന്നു. കൂടുതല്‍ രാജ്യങ്ങള്‍ ഇത് ചെയ്യാന്‍ യിസ്രായേല്‍ പ്രോത്സാഹിപ്പിക്കുന്നു.

ഏഴു വര്‍ഷം മുമ്പ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ യു.എസ്. എംബസി യെരുശലേമിലേക്ക് മാറ്റിയശേഷം തങ്ങളുടെ എംബസികള്‍ യെരുശലേമിലേക്കു മാറ്റിയ രാജ്യങ്ങളെ അംഗീകരിക്കുന്ന ഒരു ചടങ്ങില്‍ യിസ്രായേലിലെ യു.എസ്. അംബാസിഡര്‍ മൈക്ക് ഹരാബി അടുത്തിടെ സംസാരിച്ചു.

എല്ലാ രാജ്യങ്ങളും ചെയ്യുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നത് ചെയ്ത രാജ്യങ്ങളില്‍നിന്നുള്ള എന്റെ സഹ അംബാസിഡര്‍മാരെ അതായത്, യെരുശലേം യഹൂദ രാഷ്ട്രമായ യിസ്രായേലിന്റെ തര്‍ക്കമില്ലാത്ത അവിഭക്ത തലസ്ഥാനമാണെന്നു നിങ്ങള്‍ തിരിച്ചറിയുന്നു. അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.

യു.എസിനെ പിന്തുടര്‍ന്നു ഗ്വാട്ടിമല, ഹോണ്ടുറാസ്, കൊസോവോ, പാപുവ ന്യൂഗിനിയ, പരാഗ്വേ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ എംബസികള്‍ യെരുശലേമിലേക്കു മാറ്റിയിരുന്നു. മറ്റു ചില രാഷ്ട്രങ്ങളും ആസൂത്രിത ഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അര്‍ജന്റീന, ചെക് റിപ്പബ്ളിക്, ഫിജി മുതലായ രാജ്യങ്ങളും ഇത്തരത്തില്‍ പാത പിന്തുടുരുവാനുള്ള തയ്യാറെടുപ്പിലാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.