ഇന്ത്യന്‍ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 67000 കോടി

ഇന്ത്യന്‍ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 67000 കോടി

Breaking News India

ഇന്ത്യന്‍ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 67000 കോടി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങള്‍ 67000 കോടിയെന്ന് കേന്ദ്ര സര്‍ക്കാര്‍. പൊതുമേഖലാ ബാങ്കുകളാണ് 87 ശതമാനം നിക്ഷേപവും കൈവശം വച്ചിരിക്കുന്നതെന്നും ധനകാര്യ സഹമന്ത്രി പങ്കജ് ചൌധരി പാര്‍ലമെന്റ് ചോദ്യത്തില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.

2025 ജൂണ്‍ 30 വരെയുള്ള കണക്കുകളാണിത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപങ്ങള്‍ കൈവശം വച്ചിരിക്കുന്നതെന്നു രേഖകള്‍ വ്യക്തമാക്കുന്നു.

19,239 കോടി രൂപയാണ് എസ്ബിഐയുടെ മാത്രം കൈവശമുള്ളത്. പത്തു വര്‍ഷമോ അതിലധികമോ ആയി പ്രവര്‍ത്തിക്കാത്ത അക്കൌണ്ടുകളിലെ നിക്ഷേപ തുകയാണ് അവകാശികളില്ലാത്ത പണമായി കണക്കാക്കുന്നത്. അക്കൌണ്ട് ഉടമ മരണപ്പെടുമ്പോഴാണ് സാധാരണയായി ഇങ്ങനെ സംഭവിക്കുന്നത്.

ഈ ഫണ്ടുകള്‍ 10 വര്‍ഷത്തെ പരിധി കഴിഞ്ഞാല്‍ ആര്‍ബിഐയുടെ ഡിപ്പോസിറ്റര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ഫണ്ടിലേക്കു മാറ്റും.

ആ അക്കൌണ്ട് തുടങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ അനന്തരാവകാശികളെ നോമിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തിയാല്‍ അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ പെരുരുന്നത് കുറയ്ക്കാമെന്നാണ് ധനകാര്യ വിദഗദ്ധരുടെ വിലയിരുത്തല്‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.