മുമ്പ് മയക്കു മരുന്ന് വ്യാപാരിയായിരുന്ന പാസ്റ്റര്‍ ഇന്ന് തെരുവില്‍ യേശുവിനെ പരിചയപ്പെടുത്തുന്നു
മുമ്പ് മയക്കു മരുന്ന് വ്യാപാരിയും ലഹരിക്കടിമയുമായിരുന്ന മിക്ക് ഫ്ളെമിംഗ് ഇന്ന് യു.കെ.യിലെ ബേണ്‍ലിയിലെ ചര്‍ച്ച് ഓണ്‍ ദി സ്ട്രീറ്റിലെ പാസ്റ്ററായി ശുശ്രൂഷ ചെയ്യുന്നു.
അദ്ദേഹം തന്നെ ഒരു വിജയകരമായ കുറ്റവാളിയാക്കി മാറ്റിയ പ്രായോഗിക കഴിവുകള്‍ തന്നെയാണ് ആവശ്യക്കാരെ സഹായിക്കാന്‍ അദ്ദേഹത്തെ ഇന്ന് പ്രാപ്തനാക്കുന്നതെന്നും വെളിപ്പെടുത്തുന്നു.
ഈ ക്രിസ്തുമസ് സീസണില്‍ തന്റെ ചര്‍ച്ചിലെ ഭക്ഷ്യ ബാങ്കിലൂടെ ആയിരക്കണക്കിനു ആളുകള്‍ക്ക് പ്രത്യാശയും ശൈത്യകാല ആവശ്യ വസ്തുക്കളും എത്തിച്ചു. തന്റെ ഭക്ഷ്യ ബാങ്ക് എന്താണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഇത് വളരെ ലളിതമാണ്. മയക്കു മരുന്ന് വിതരണം പോലെതന്നെ നിങ്ങള്‍ സാധനങ്ങള്‍ എടുത്ത് ഒരിടത്ത് ബാഗുകളില്‍ വയ്ക്കുക, തുടര്‍ന്ന് വിതരണം ചെയ്യുക. ഇത് ഒരു ലോജിസ്റ്റിക്സ് ആണ്. 59 കാരനായ പാസ്റ്റര്‍ ഫ്ളെമിംഗ് പറയുന്നു.
അങ്ങേയറ്റത്തെ ആഘാതത്തിലൂടെത്തന്നെയാണ് ഞാനും വളര്‍ന്നത്. പള്ളിയില്‍ യേശുവിനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വളരെക്കാലം മുമ്പ് ഞാന്‍ കടയുടെ വാതില്‍ക്കല്‍വച്ച് യേശുവിനെ കണ്ടു. അവിടെയാണ് യേശു താമസിക്കുന്നത്.
കടകളുടെ വാതില്‍ക്കല്‍ 10 പൌണ്ടിന് സ്വയം വില്‍ക്കുന്ന ഒരു പെണ്‍കുട്ടിയായി വിശക്കുന്ന കുട്ടികളുമായി, ദരിദ്രരുമായി എനിക്കത് അറിയാം. പക്ഷെ മിക്ക ക്രിസ്ത്യാനികള്‍ക്കും ഇത് അറിയത്തില്ല.
ബേണ്‍ലിയിലും അതിനപ്പുറത്തുള്ള നൂറുകണക്കിനു കുട്ടികള്‍ക്ക് സൌജന്യ ശൈത്യകാല കോട്ടുകളും ബൂട്ടുകളും നല്‍കുന്ന വാര്‍ഷിക കോട്ട്സ് ആന്‍ഡ് ഷൂസ് (സിഎഎസ്) പരിപാടിക്ക് ചര്‍ച്ച് ഓണ്‍ ദി സ്ട്രീറ്റ് ഇപ്പോള്‍ തുടക്കം കുറിച്ചു.
യു.കെ.യിലെ ഏറ്റവും ഉയര്‍ന്ന ബാല ദാരിദ്ര്യ നിരയുള്ള പട്ടണങ്ങളിലൊന്നാണ് ഈ പട്ടണം. ദേശീയ ശരാശരിയായ 22 ശതമാനത്തേക്കാള്‍ 46 ശതമാനം മുന്നിലാണിത്.
തന്റെ സഭക്കാരെയും മറ്റു ദരിദ്രരെയും സഹായിക്കാനായി ഫ്ളെമിംഗ് തന്റെ മിക്ക സ്വത്തുക്കളും വിറ്റു.

