ഇന്ത്യയെ പ്രമേഹത്തിന്റെ ലോക തലസ്ഥാനമാക്കി മാറ്റുന്നത് സംസ്ക്കരിച്ച ഭക്ഷണമെന്ന് റിപ്പോര്‍ട്ട്
വറുത്തതും ബേക്ക് ചെയ്തതും സംസ്ക്കരിച്ചതുമായ (അള്‍ട്രാപ്രോസസ്ഡ്) ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ഇന്ത്യയെ പ്രമേഹത്തിന്റെ ലോക തലസ്ഥാനമാക്കി മാറ്റുന്നതെന്ന് പഠനം.
ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ഡയബെറ്റിക് റിസര്‍ച്ച് ഫൌണ്ടേഷനും സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരം. കഴിഞ്ഞ കുറച്ചു വര്‍ഷംകൊണ്ടുതന്നെ രാജ്യത്തെ ജനങ്ങളുടെ ഭക്ഷണ ശൈലിയില്‍ വലിയ വ്യത്യാസമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ക്കാണ് പൊതുവേ കൂടുതല്‍ ആവശ്യക്കാര്‍. കൂടാതെ കൃത്രിമ നിറങ്ങളും സുഗന്ധങ്ങളും മധുരവും നിറഞ്ഞ സംസ്ക്കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങളുടെയും ഉപയോഗം സാധാരണമായി.
സ്വാഭാവികമായി ഉള്ളതിനു പുറമേ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അധികമായും കേടുവരാതിരിക്കുന്നതിനുള്ള പദാര്‍ത്ഥങ്ങളും ചേര്‍ത്ത ഭക്ഷണങ്ങളാണ് യു.പിഎഫ് അഥവാ അള്‍ട്രാ പ്രൊസസ്ഡ് ഫുഡ്സ്.
അപ്പോള്‍ത്തന്നെ കഴിക്കാന്‍ പാകത്തിനുള്ള പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍, ഐസ്ക്രീം, സോസേജ്, ഫ്രൈഡ് ചിക്കന്‍ എന്നിവയെല്ലാം സംസ്ക്കരിച്ച ഭക്ഷണങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.
അത്തരം ഭക്ഷണങ്ങളിലൂടെ നമ്മുടെ ശരീരത്തിലെത്തുന്ന പ്രൊട്ടീനുകള്‍ രക്തത്തിലെ പഞ്ചാര തന്മാത്രയുമായി ചേര്‍ന്ന് അഡ്വാന്‍സ്ഡ് ഗ്ളൈക്കേഷന്‍ എന്‍ഡ് പ്രൊഡക്ട്സ് (എജെഎ) ആയി മാറുന്നു. ആരോഗ്യത്തെ നശിപ്പിക്കുന്ന അപകടകാരിയായ ഒരു വസ്തുവാണിത്.
പ്രമേഹത്തിന്റെ അടിസ്ഥാന കാരണവും ഇതുതന്നെയാണ്. ഇതിനു പരിഹാരമായി കൂടുതലായി പഴങ്ങള്‍, പാല്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കുന്നതിലൂടെ പൊണ്ണത്തടിയുള്ള ആളുകള്‍ക്ക് അസന്തുലിത സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയും.
ഇത്തരം ഭക്ഷണത്തിന് പ്രമേഹത്തിന്റെ അളവ് കുറയ്ക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങുന്നതിനുപകരം വേവിച്ചു കഴിച്ചാല്‍ ആരേഗ്യ പ്രശ്നങ്ങള്‍ നിയന്ത്രിക്കാം.

