20 ക്രൈസ്തവരെ തീവ്രവാദികള്‍ വധിക്കാന്‍ ശ്രമിച്ചു, രക്ഷിച്ചത് മുസ്ളീം സഹ ജോലിക്കാര്‍

20 ക്രൈസ്തവരെ തീവ്രവാദികള്‍ വധിക്കാന്‍ ശ്രമിച്ചു, രക്ഷിച്ചത് മുസ്ളീം സഹ ജോലിക്കാര്‍

Africa Breaking News Global

20 ക്രൈസ്തവരെ തീവ്രവാദികള്‍ വധിക്കാന്‍ ശ്രമിച്ചു, രക്ഷിച്ചത് മുസ്ളീം സഹ ജോലിക്കാര്‍
മണ്ടേര: കെനിയയില്‍ കെട്ടിട നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ക്രൈസ്തവ തൊഴിലാളികളെ ഇസ്ളാമിക തീവ്രവാദികളുടെ വധ ശ്രമത്തില്‍നിന്നും രക്ഷിച്ചത് അതേ ജോലി സ്ഥലത്തെ മുസ്ളീം തൊഴിലാളികള്‍ ‍.

ജൂലൈ മാസത്തില്‍ മണ്ഡേപര പ്രവിശ്യയിലെ കുട്ടുലോ നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്ന 20 ക്രിസ്ത്യന്‍ തൊഴിലാളികളെയാണ് മുസ്ളീം സഹോദരങ്ങള്‍ രക്ഷിച്ചത്.

കെട്ടിടത്തിന്റെ പണി സ്ഥലത്ത് ക്രൈസ്തവര്‍ ജോലി ചെയ്യുന്നു എന്ന വിവരം അറിഞ്ഞ തീവ്രവാദി സംഘടനയായ അല്‍ ഷബാബിന്റെ തോക്കുധാരികള്‍ വരുന്നു എന്നു മനസ്സിലാക്കിയ മുസ്ളീം ജോലിക്കാര്‍ ക്രൈസ്തവരെ ഉടന്‍തന്നെ മറ്റൊരു സുരക്ഷിത സ്ഥലത്തേക്കു മാറ്റുകയായിരുന്നു.

അല്‍പ നിമിഷത്തിനകം തീവ്രവാദികളെത്തി തിരച്ചില്‍ നടത്തി. അവര്‍ ആഗ്രഹിച്ച ഇരകളെ ലഭിക്കാതെ വന്നപ്പോള്‍ മുസ്ളീം ജോലിക്കാരോടു വിവരങ്ങള്‍ ചോദിച്ചു സംഘര്‍ഷത്തിനു ശ്രമിച്ചു. ഈ സമയം തീവ്രവാദികള്‍ വെടിവെയ്ക്കുകയും ചെയ്തു.

എന്നാല്‍ തൊഴിലാളികള്‍ രക്ഷപെട്ടതിനാല്‍ ആര്‍ക്കും പരിക്കില്ല. കെനിയ-സോമാലിയ അതിര്‍ത്തി നഗരമാണ് കട്ടുലോ. സോമാലിയായില്‍ കടുത്ത വംശ വിദ്വേഷമാണ്. തീവ്രവാദികളുടെ വിളയാട്ട ഭൂമിയായ ഇവിടെ മുമ്പ് സ്ഫോടനങ്ങളും വെടിവെയ്പുമായി പലപ്പോഴായി ആളുകളാണ് കൊല്ലപ്പെട്ടത്.