യൂറോപ്പില്‍ കോവിഡ് ആറാഴ്ചയ്ക്കിടെ മൂന്നിരട്ടിയായി

യൂറോപ്പില്‍ കോവിഡ് ആറാഴ്ചയ്ക്കിടെ മൂന്നിരട്ടിയായി

Breaking News Europe

യൂറോപ്പില്‍ കോവിഡ് ആറാഴ്ചയ്ക്കിടെ മൂന്നിരട്ടിയായി
ലണ്ടന്‍ ‍: യൂറോപ്പിനെ വീണ്ടും പ്രതിസന്ധിയിലാക്കി കോവിഡ് കേസുകള്‍ പെരുകുന്നു.

കഴിഞ്ഞ ആറാഴ്ചയ്ക്കിടെ കോവിഡ് കേസുകളുടെ എണ്ണം മൂന്നിരട്ടിയിലധികമായി ഉയര്‍ന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.

ആഗോള തലത്തിലുള്ള രോഗികളുടെ എണ്ണത്തിന്റെ പകുതിയോളവും വരുമിത്. ഒമിക്രോണ്‍ വൈറസിന്റെ വകഭേദം പുതിയ തരം വൈറസ് രോഗങ്ങള്‍ക്കു കാരണമായതായും കോവിഡ് വ്യാപനത്തെ ജനങ്ങള്‍ നിസ്സാരവല്‍ക്കരിക്കരുതെന്നും യൂറോപ്പിലെ ഡ്ബ്ളിയുഎച്ച്ഒ മേധാവി ഡോ. ഹാന്‍സ് ക്ളൂഗ് പ്രസ്താവിച്ചു.

ഒരാഴ്ചയ്ക്കിടെ 30 ലക്ഷം പുതിയ കോവിഡ് കേസുകള്‍ യൂറോപ്യന്‍ മേഖലയിലെ 53 രാജ്യങ്ങളിലും മധ്യേഷ്യയിലുമായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്നും ആഴ്ചയില്‍ മൂവായിരം പേരുടെ ജീവന്‍ നഷ്ടപ്പെടുന്നതായും കണക്കുകള്‍ പറയുന്നു.